Follow KVARTHA on Google news Follow Us!
ad

കുട്ടികളുടെ ജാതിമത കണക്ക് : വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

സംസ്ഥാനത്ത് കഴിഞ്ഞ അധ്യായന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ Thiruvananthapuram, News, Politics, Trending, Religion, Controversy, Notice, Congress, Children, Kerala,
തിരുവനന്തപുരം : (www.kvartha.com 31.03.2018) സംസ്ഥാനത്ത് കഴിഞ്ഞ അധ്യായന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി.

ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാതെ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നുണ്ടെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. പക്ഷേ, ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.

No Religion Statistics: Privilege Notice against Education Minister, Thiruvananthapuram, News, Politics, Trending, Religion, Controversy, Notice, Congress, Children, Kerala.

അഡ്മിഷന്‍ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപലോഡ് ചെയ്തപ്പോഴുണ്ടായ പിഴവാണിതെന്നാണ് പിന്നീട് വിശദീകരിക്കപ്പെട്ടത്. തെറ്റായ വിവരം നല്‍കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കെ.സി.ജോസഫ് എം.എല്‍.എ. അവകാശലംഘന നോട്ടീസില്‍ പറഞ്ഞു.

Keywords: No Religion Statistics: Privilege Notice against Education Minister, Thiruvananthapuram, News, Politics, Trending, Religion, Controversy, Notice, Congress, Children, Kerala.