Follow KVARTHA on Google news Follow Us!
ad

ലീഗ് പ്രാദേശിക നേതാക്കള്‍ രാജിവെച്ച് സിപിഎമ്മിലേക്ക്

ലീഗ് നേതൃത്വത്തിന്റെ കീഴില്‍ അഴിമതിയും അക്രമവുമെന്ന് ആരോപിച്ച് മുസ്ലീം ലീഗ് ശാഖ മുന്‍ News, Payyannur, Kannur, Kerala, CPM, Muslim-League, Press meet, League's local leaders resign and go to the CPM
പയ്യന്നൂര്‍:(www.kvartha.com 31/03/2018) ലീഗ് നേതൃത്വത്തിന്റെ കീഴില്‍ അഴിമതിയും അക്രമവുമെന്ന് ആരോപിച്ച് മുസ്ലീം ലീഗ് ശാഖ മുന്‍ പ്രസിഡണ്ടുമാര്‍ ലീഗ് അംഗത്വം രാജിവെച്ച് സിപിഎമ്മിലേക്ക്. മുസ്ലീം ലീഗ് പെടേന ശാഖ മുന്‍ പ്രസിഡണ്ടുമാരായ എം.സിദ്ധിഖ്, ഇ.പി.അബ്ദുള്‍ ഖാദര്‍ എന്നിവരാണ് സി പി എം നേതാക്കള്‍ക്കൊപ്പം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ ഏ.കെ.ജി ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യം അറിയിച്ചത്.

പെടേനയിലെ ക്വാറി പ്രശ്നത്തില്‍ ശാഖ കമ്മിറ്റി 25 ലക്ഷം രൂപ കമ്മിറ്റിയുടെ കണക്കില്‍ കാണിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന് ഇവര്‍ പറഞ്ഞു. കൂടാതെ ലീഗിന്റെ മൂന്നംഗങ്ങള്‍ പതിനായിരം രൂപ വീതം ജോലി ചെയ്യാതെ പ്രതിമാസം ക്വാറി ഉടമയില്‍ നിന്നും ശമ്പളം പറ്റുന്നതായും ഇവര്‍ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിന് രണ്ടു തവണ ആക്രമണത്തിനിരയായതായും സിദ്ധിഖ് പറഞ്ഞു. ന്യൂനപക്ഷ സംരക്ഷകരെന്ന് പറയുന്ന മുസ്ലീം ലീഗ് പ്രദേശത്ത് സമുദായ വഞ്ചനയും അഴിമതിയുമാണ് നടത്തുന്നത്.

News, Payyannur, Kannur, Kerala, CPM, Muslim-League, Press meet, League's local leaders resign and go to the CPM


ഈ നയങ്ങളെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയാണ്. വര്‍ഗീയതക്കെതിരെ വിട്ടു വീഴ്ച ഇല്ലാത്ത നിലപാടാണ് സി.പിഎം സ്വീകരിക്കുന്നതെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ദിവസങ്ങളായി ഫോണിലും വാട്സ് അപ്പിലും തനിക്ക് ഭീഷണി ഉണ്ടെന്നും കൂടുതല്‍ പേര്‍ ലീഗ് വിടാന്‍ ഒരുങ്ങുകയാണെന്നും സിദ്ധിഖ് പറഞ്ഞു. സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ.പി.മധു മുന്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന്‍,പെരിങ്ങോം ഏരിയ സെക്രട്ടറി സി.സത്യപാലന്‍, കെ.വി.ഗോവിന്ദന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, C P M, Muslim-League, Press meet, League's local leaders resign and go to the C P M