Follow KVARTHA on Google news Follow Us!
ad

പോലീസിനെ മാത്രമല്ല എസ് എഫ് ഐ പ്രവര്‍ത്തകരെയും പഠിപ്പിക്കണം പെരുമാറ്റ മര്യാദ; പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന പെരുമാറ്റം തിരുത്തിക്കാന്‍ സിപിഎം നേതൃത്വം

കേരളത്തിലെ എസ് എഫ് ഐ പ്രവര്‍ത്തകരെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം Thiruvananthapuram, News, Politics, Trending, SFI, CPM, Principal, Retirement, Controversy, Kerala,
തിരുവനന്തപുരം: (www.kvartha.com 31.03.2018) കേരളത്തിലെ എസ് എഫ് ഐ പ്രവര്‍ത്തകരെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരുങ്ങുന്നു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വ്യാപകമായി സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരേ പോലും മോശം പെരുമാറ്റമുണ്ടാകുന്നു എന്ന വിമര്‍ശനങ്ങളേത്തുടര്‍ന്നാണിത്. കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്രു കോളജ് പ്രിന്‍സിപ്പലായി വിരമിച്ച അധ്യാപികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്ററൊട്ടിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവമാണ് ഒടുവിലത്തേത്.

CPM will take special classes for  SFI workers, Thiruvananthapuram, News, Politics, Trending, SFI, CPM, Principal, Retirement, Controversy, Kerala.

പാര്‍ട്ടിക്കും എസ് എഫ് ഐക്കും നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കേണ്ട എന്നാണ് തീരുമാനം. ഒപ്പം പ്രവര്‍ത്തകര്‍ക്ക് നല്ല പെരുമാറ്റം പഠിപ്പിക്കാനും ആലോചിക്കുന്നു. ഓരോ യൂണിറ്റ് അടിസ്ഥാനത്തിലോ പല യൂണിറ്റുകളിലെ എസ് എഫ്‌ഐക്കാരെ ഒന്നിച്ചു ചേര്‍ത്തു ക്യാമ്പ് നടത്തിയോ സത് പെരുമാറ്റ ക്ലാസുകളെടുക്കണം എന്ന നിര്‍ദേശമാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ താമസം പാടില്ലെന്നും മുതിര്‍ന്ന നേതാക്കള്‍തന്നെ പങ്കെടുക്കണം എന്നുമാണ് നിര്‍ദേശം.

CPM will take special classes for  SFI workers, Thiruvananthapuram, News, Politics, Trending, SFI, CPM, Principal, Retirement, Controversy, Kerala.

പുതുതായി സംഘടനയിലേക്ക് വരുന്നവരില്‍ ഭൂരിപക്ഷവും ആശയപരമായി എസ് എഫ് ഐയേക്കുറിച്ചോ കമ്യൂണിസ്റ്റ് മൂല്യങ്ങളേക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരായതുകൊണ്ടാണ് അവരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. അത് സംഘടനയേക്കുറിച്ച് സമൂഹത്തില്‍ വളരെ മോശം പ്രതിച്ഛായയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ എന്താണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന നിര്‍വഹിക്കേണ്ട സാമൂഹികദൗത്യം എന്നും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ എങ്ങനെ മാതൃകയായിരിക്കണം എന്നും പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അതനുസരിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്തവരെ എസ് എഫ് ഐയില്‍ തുടരാന്‍ അനുവദിക്കില്ല എന്ന വ്യക്തമായ സന്ദേശം നല്‍കാനും പാര്‍ട്ടി ഉദ്ദേശിക്കുന്നു. സാമൂഹിക വിരുദ്ധ സ്വഭാവങ്ങളുള്ളവരും വര്‍ഗീയ മനോഭാവമുള്ളവരും പോലും എസ് എഫ് ഐയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു എന്ന അനുഭവം സമീപകാലത്ത് ഉണ്ടാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ ഇത്തരം ക്ലാസുകള്‍ തുടര്‍ച്ചയായി നടത്തും.

മുമ്പ് ആശയപരമായി വിദ്യാര്‍ത്ഥികളെ നയിക്കാന്‍ കെല്‍പ്പുള്ള മാതൃകാ വ്യക്തികള്‍ എസ് എഫ് ഐയെ നയിച്ചിരുന്ന കാലത്തുനിന്നുള്ള പിന്നോട്ടു പോക്കാണ് കാരണമെന്നുമുണ്ട് വിലയിരുത്തല്‍. എം എ ബേബിയും കോടിയേരി ബാലകൃഷ്ണനും ജി സുധാകരനും കെ സുരേഷ് കുറുപ്പും പി ശ്രീരാമകൃഷ്ണനുമൊക്കെ എസ് എഫ് ഐയെ നയിച്ചിരുന്ന കാലത്തുനിന്നുള്ള തിരിച്ചു പോക്ക് സംഘടനയെ തളര്‍ത്തുകയും പ്രതിച്ഛായ മോശമാക്കുകയും ചെയ്തുവെന്ന നിരീക്ഷണം പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നത് പാര്‍ട്ടിയെ പുന:ര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM will take special classes for  SFI workers, Thiruvananthapuram, News, Politics, Trending, SFI, CPM, Principal, Retirement, Controversy, Kerala.