Follow KVARTHA on Google news Follow Us!
ad

കപില്‍ സിബലിനു മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍; ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്‌മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ല

കപില്‍ സിബലിനു മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസിനെതിരെ New Delhi, National, News, Kapil Sibal, Supreme Court of India, Politics, Bar council against Kapil Sibal on chief justice impeachment.
ന്യൂഡല്‍ഹി: (www.kvartha.com 31.03.2018) കപില്‍ സിബലിനു മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്‌മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ കുറ്റവിചാരണ പ്രമേയ (ഇംപീച്‌മെന്റ്) നോട്ടീസ് തിങ്കളാഴ്ച നല്‍കാനിരിക്കെയാണ് കപില്‍ സിബലിനു കടുത്ത മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍ രംഗത്തെത്തിയത്.
 
New Delhi, National, News, Kapil Sibal, Supreme Court of India, Politics, Bar council against Kapil Sibal on chief justice impeachment.

ഇംപീച്‌മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്നും ഇതു സുപ്രീംകോടതിക്കു നേരെയുളള ഭീഷണിയാണെന്നുമാണു മുന്നറിയിപ്പ്. അതേസമയം ഈ തീരുമാനം ജനറല്‍ കൗണ്‍സിലിന്റെതാണെന്ന് അംഗം ടി.എസ്. അജിത്കുമാര്‍ വ്യക്തമാക്കി.

ഇംപീച്‌മെന്റ് പ്രമേയം രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനാണു പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നല്‍കുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ നിരയില്‍നിന്നുള്ള 50 എംപിമാര്‍ പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതാണ് ഇംപീച്ച്‌മെന്റ് നീക്കത്തിനു വഴിമരുന്നിട്ടത്. ജഡ്ജി ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് പ്രത്യേക താല്‍പര്യത്തോടെ ഇടപെട്ടുവെന്നാണു മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ചത്.

കോണ്‍ഗ്രസ്, എന്‍സിപി, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പാര്‍ട്ടികളില്‍നിന്ന് 50 എംപിമാരാണു പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിക്കാന്‍ രാജ്യസഭയിലാണെങ്കില്‍ 50 അംഗങ്ങളുടെയും ലോക്‌സഭയിലാണെങ്കില്‍ 100 എംപിമാരുടെയും പിന്തുണവേണം. നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ ഉപരാഷ്ട്രപതി അന്വേഷണ സമിതിയെ നിയോഗിക്കുന്നതാണ് അടുത്ത നടപടി.

സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും വിചാരണ വേണമോ, വേണ്ടയോ എന്നു തീരുമാനിക്കുക. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇംപീച്ച്‌മെന്റ് നടപടി നേരിടുക.

ഇംപീച്‌മെന്റ് പ്രമേയത്തിന്റെ കാര്യത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്താഭിപ്രായമുണ്ടായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ നേതാക്കളുമായും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്‍ത്തുക എന്നതാണ് ഇംപീച്ച്‌മെന്റ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Kapil Sibal, Supreme Court of India, Politics, Bar council against Kapil Sibal on chief justice impeachment.