Follow KVARTHA on Google news Follow Us!
ad

അഭിഭാഷകനെയും മകളെയും ആക്രമിച്ച കേസ്: പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

പരവൂരില്‍ അഭിഭാഷകനെയും മകളെയുംആക്രമിച്ചശേഷം വിദേശത്തേക്കു കടന്ന പ്രതികള്‍ക്കെതിരെ News, Kollam, Kerala, Police, Accused, Airport, Assault, Hospital, Treatment,
കൊല്ലം:(www.kvartha.com 31/03/2018) പരവൂരില്‍ അഭിഭാഷകനെയും മകളെയുംആക്രമിച്ചശേഷം വിദേശത്തേക്കു കടന്ന പ്രതികള്‍ക്കെതിരെ പോലീസ്  റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാനുള്ള അന്താരാഷ്ട്ര കരാറിന്റെ ഭാഗമായാണ് ഈ നടപടി. ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ വിദേശത്തു കണ്ടെത്തി ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിന് മുന്നോടിയായാണു റെഡ്കോര്‍ണര്‍ പുറപ്പെടുവിക്കുന്നത്.

പ്രതികള്‍ എന്നെങ്ങിലും നാട്ടിലെത്തുമ്പോള്‍ അറസ്റ്റിനു കാത്തുനില്‍ക്കേണ്ടെന്ന നിലപാടിലാണ് പോലീസ്. സംഭവം നടന്നയുടന്‍ പ്രതികള്‍ വിദേശത്തേക്കു കടന്നതു പോലീസിനു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. മുഖ്യപ്രതി ബംഗളൂരു വിമാനത്താവളം വഴി ഗള്‍ഫിലേക്കു കടന്നതായി സ്ഥിരീകരിച്ചശേഷം രണ്ടാമനുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയപ്പോഴാണ് രണ്ടാമനും ഗള്‍ഫിലേക്കു കടന്നതായി പോലീസിനു വിവരം ലഭിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ അഡ്വ. ശ്രീധരന്‍നായര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 21-നായിരുന്നു അഭിഭാഷകനെയും മകളേയും മര്‍ദിച്ച സംഭവമുണ്ടായത്.

News, Kollam, Kerala, Police, Accused, Airport, Assault, Hospital, Treatment, Advocate and daughter attack case; Red corner notice issued against accused

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Police, Accused, Airport, Assault, Hospital, Treatment, Advocate and daughter attack case; Red corner notice issued against accused