Follow KVARTHA on Google news Follow Us!
ad

വീഡിയോകോണിന് 3250 കോടി രൂപ വായ്പ; ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം

വിഡിയോകോണിന് 3250 കോടി രൂപ വായ്പ നല്‍കിയതിനെ തുടര്‍ന്ന് അഴിമതിNews, New Delhi, CBI, Probe, Family, Media, Report, Bank, Banking, National, Trending,
ന്യൂഡല്‍ഹി: (www.kvartha.com 31.03.2018) വീഡിയോകോണിന് 3250 കോടി രൂപ വായ്പ നല്‍കിയതിനെ തുടര്‍ന്ന് അഴിമതി ആരോപണം നേരിടുന്ന ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. ദീപക് കൊച്ചാറിനെതിരെ പ്രാഥമികാന്വേഷണമാണ് സിബിഐ നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കടക്കെണിയിലായിരുന്ന വീഡിയോകോണിന് വന്‍ തുക നല്‍കിയതിന് പ്രതിഫലമായി ദീപക് കൊച്ചാറിനും മറ്റു ചില കുടുംബാംഗങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ടായെന്ന് കാട്ടി ബാങ്കിന്റെ ഓഹരിയുടമയായ അരവിന്ദ് ഗുപ്ത പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. വായ്പ നല്‍കിയതിന് പ്രതിഫലമായി ദീപക് കൊച്ചാറും വീഡിയോകോണ്‍ ഉടമ ധൂതും ബിസിനസ് പങ്കാളികളായി എന്നും പരാതിയില്‍ പറയുന്നു.

Videocon loan case: CBI to probe ICICI Bank MD Chanda Kochhar’s husband Deepak Kochhar, News, New Delhi, CBI, Probe, Family, Media, Report, Bank, Banking, National, Trending

എന്നാല്‍ ഗുപ്തയുടെ ആരോപണങ്ങള്‍ ഐസിഐസിഐ ബാങ്ക് മാനേജ്‌മെന്റ് തളളിയിരുന്നു. പല ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു വായ്പ അനുവദിച്ചതെന്നും ഐസിഐസിഐ അതില്‍ വിഹിതം നല്‍കിയിട്ടേയുളളൂവെന്നുമാണു നിലപാട്. ഓഹരി ഉടമ നല്‍കിയ പരാതിയില്‍ സെബി അന്വേഷണം തുടങ്ങിയിരുന്നു.

അതിനിടെ എല്ലാ ബാങ്കുകളുടെയും വ്യവസ്ഥകളാണ് ഐസിഐസിഐയും പിന്തുടര്‍ന്നതെന്നും ബാങ്ക് ചെയര്‍മാന്‍ എം.കെ. ശര്‍മ ചന്ദ കൊച്ചാറിനെ പിന്തുണച്ചു പറയുന്നു. 2012ല്‍ നല്‍കിയ വായ്പയാണിത്. വീഡിയോകോണിനു പല ബാങ്കുകളില്‍നിന്നു കിട്ടിയ വായ്പയുടെ 10 ശതമാനത്തില്‍ താഴെയാണ് ഐസിഐസിഐ ബാങ്കിന്റേതെന്നും ചെയര്‍മാന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Videocon loan case: CBI to probe ICICI Bank MD Chanda Kochhar’s husband Deepak Kochhar, News, New Delhi, CBI, Probe, Family, Media, Report, Bank, Banking, National, Trending.