Follow KVARTHA on Google news Follow Us!
ad

ഡേറ്റിംഗ് വെബ് സൈറ്റിലൂടെ പരിചയപ്പെട്ടയാള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) മാര്‍ച്ച് 22ന് കാണാതായ ഡല്‍ഹി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.National, Murder,
ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) മാര്‍ച്ച് 22ന് കാണാതായ ഡല്‍ഹി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ദ്വാരകയിലാണ് രാം ലാല്‍ ആനന്ദ് കോളേജ് വിദ്യാര്‍ത്ഥിയായ ആയുഷ് നൗതിയലിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഇസ്തിയാഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു ഡേറ്റിംഗ് വെബ് സൈറ്റിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. പത്ത് ദിവസത്തിനുള്ളില്‍ ഇരുവരും മൂന്ന് വട്ടം കണ്ടുമുട്ടിയിരുന്നു. മാര്‍ച്ച് 22നും ഇവര്‍ തമ്മില്‍ കണ്ടു. സംസാരത്തിനിടയില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രതി ആയുഷിനെ ചുറ്റിക കൊണ്ട് ഒന്നിലേറെ തവണ തലയ്ക്കടിക്കുകയും ചെയ്തു.

National, Murder,

രാത്രി വളരെ വൈകിയും കാണാതായതോടെ കുടുംബാംഗങ്ങള്‍ ആയുഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ആയുഷിന്റെ വാട്ട്‌സാപ്പില്‍ നിന്നും കുടുംബാംഗത്തിന് ഒരു സന്ദേശം ലഭിച്ചു. ആയുഷിനെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കണമെങ്കില്‍ 50 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നുമായിരുന്നു സന്ദേശം. സന്ദേശത്തോടൊപ്പം അയച്ച ഫോട്ടോയില്‍ ആയുഷിന്റെ കൈകള്‍ ബന്ധിച്ചും തലയില്‍ ബാന്‍ഡേജ് കെട്ടിയ നിലയിലുമായിരുന്നു.

പ്രതി ലൊക്കേഷനുകള്‍ മാറികൊണ്ടിരുന്നത് പോലീസിനെ വെട്ടിലാക്കിയിരുന്നു. മോചനദ്രവ്യം നല്‍കാനായി 10 ലക്ഷം രൂപ കുടുംബം സംഘടിപ്പിച്ചുവെങ്കിലും അപ്പോഴേക്കും ദ്വാരകയില്‍നിന്നും മൃതദേഹം കണ്ടെത്തിയിരുന്നു.

രക്ഷപ്പെടാനുള്ള സമയം ലഭിക്കുന്നതിനായി പ്രതി തന്നെ ആസൂത്രണം ചെയ്തതായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നാടകം. ഫാഷന്‍ ഡിസൈനറായ പ്രതി നിരവധി എക്‌സ്‌പോര്‍ട്ടിംഗ് കമ്പനികള്‍ക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നയാളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: On the basis of a photograph that the police had procured from a CCTV camera at the restaurant, it was found that the man accompanying him was a former student of a fashion institute.

Keywords: National, Murder,