Follow KVARTHA on Google news Follow Us!
ad

എംഎല്‍എമാര്‍ എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറരുത്; പെരുമാറ്റച്ചട്ടം സഭാരേഖകളുടെ ഭാഗം, ആരറിയാന്‍

സാമാജികര്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ദേശിച്ച് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി സമര്‍പ്പിച്ച Thiruvananthapuram, News, Politics, MLA, UPA, V.S Achuthanandan, Conference, Oommen Chandy, UDF, LDF, Kerala,
തിരുവനന്തപുരം: (www.kvartha.com 28.02.2018) സാമാജികര്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ദേശിച്ച് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പുല്ലുവില. കെ രാധാകൃഷ്ണന്‍ സ്പീക്കറായിരുന്ന പന്ത്രണ്ടാം നിയമസഭയില്‍ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ട് എംഎല്‍എമാര്‍ സഭയില്‍ മോശമായി സംസാരിക്കുന്നതും പെരുമാറുന്നതും സഭാ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതും മാത്രമല്ല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതുപോലും നിരുത്സാഹപ്പെടുത്തുന്നു.

സഭയുടെയും ജനാധിപത്യത്തിന്റെയും അന്തസ്സ് നഷ്ടപ്പെടുത്താത്ത വിധം എംഎല്‍എമാര്‍ എങ്ങനെ പെരുമാറണം എന്നു വിശദമായി നിര്‍ദേശിക്കുന്ന പെരുമാറ്റച്ചട്ടം സഭയുടെ ഭാഗമായ ശേഷവും അതിനു കടകവിരുദ്ധമായ പെരുമാറ്റങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല. ആ കാര്യത്തില്‍ എല്ലാക്കാലത്തെയും ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെയാണ്.



2006 മുതല്‍ 2011 വരെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കെ രാധാകൃഷ്ണന്‍ സ്പീക്കറായ പന്ത്രണ്ടാം നിയമസഭയുടെ കാലം. കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍. ഒന്നാം യുപിഎ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി വിളിച്ചു ചേര്‍ത്ത സംസ്ഥാന നിയമസഭാ സ്പീക്കര്‍മാരുടെ സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് എല്ലാ നിയമസഭകളും പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്.

അതാതു സഭകളിലെ എത്തിക്‌സ് പ്രിവിലേജ് കമ്മിറ്റികള്‍ക്കായിരുന്നു അതിന്റെ ചുമതല. കേരള നിയമസഭയുടെ എത്തിക്‌സ് പ്രിവിലേജ് കമ്മിറ്റിയും സമഗ്രമായ പെരുമാറ്റച്ചട്ടം തയ്യാറാക്കി. അത് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുകയും സഭാരേഖകളുടെ ഭാഗമാവുകയും ചെയ്തു. അംഗങ്ങള്‍ സഭയില്‍ മാത്രമല്ല പുറത്തും പുലര്‍ത്തേണ്ട പെരുമാറ്റ മര്യാദകളുടെ സമഗ്ര രൂപരേഖയാണ് അത്. നടുത്തളത്തില്‍ ഇറങ്ങരുത്, മുദ്രാവാക്യം വിളിക്കരുത്, മറ്റുള്ള അംഗങ്ങളുടെയോ സ്പീക്കറുടെയോ പ്രസംഗം തടയരുത് തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് അതിലുണ്ടായിരുന്നത്.

ആ സഭയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായിരുന്ന യുഡിഎഫോ പിന്നീട് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പതിമൂന്നാം നിയമസഭയില്‍ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫോ ആ നിര്‍ദേശങ്ങളെ വകവയ്ക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാട്ടിയില്ല. യുഡിഎഫ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തന്നെ തടസപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് ആകട്ടെ ബാര്‍കോഴയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തി.

അന്ന് ആറംഗങ്ങള്‍ നടത്തിയ അതിരുവിട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിയും കേസുമൊക്കെ ഉണ്ടായെങ്കിലും മറ്റു സന്ദര്‍ഭങ്ങളില്‍ രണ്ടു പക്ഷവും നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികളൊന്നും ആലോചനയില്‍പ്പോലും വന്നില്ല. വഴിവിട്ട പെരുമാറ്റങ്ങളാകട്ടെ അതേവിധം സഭാ രേഖകളുടെ ഭാഗമായി നിലനില്‍ക്കുകയും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: There is a code of conduct for MLA's; But no matter, Thiruvananthapuram, News, Politics, MLA, UPA, V.S Achuthanandan, Conference, Oommen Chandy, UDF, LDF, Kerala.