Follow KVARTHA on Google news Follow Us!
ad

സ്വപ്നങ്ങള്‍ക്ക് പുറകേ സഞ്ചരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി സ്റ്റേഫ്രീയുടെ 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' പ്രചാരണം

ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഉടമസ്ഥതയിലുള്ള മുന്‍നിര സാനിറ്ററി നാപ്കിന്‍ ബ്രാന്റായ സ്റ്റേഫ്രീയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' Kerala, Kochi, News, Business, Stayfree encourages girls to follow their dreams through their campaign –Dreams of Progress
കൊച്ചി: (www.kvartha.com 28.02.2018) ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഉടമസ്ഥതയിലുള്ള മുന്‍നിര സാനിറ്ററി നാപ്കിന്‍ ബ്രാന്റായ സ്റ്റേഫ്രീയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ പി.വി സിന്ധുവുമായി ചേര്‍ന്നാണ് പ്രചാരണം. പിരീഡ്‌സിന്റെ കാലയളവില്‍ പോലും പെണ്‍കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിള്ള പരിശ്രമം നടത്തണം എന്ന ആഹ്വാനവുമായാണ് ഡ്രീംസ് ഓഫ് പ്രോഗ്രസ്' സംഘടിപ്പിക്കുന്നത്.

ഹൈദരാബാദിലെ ഓക്‌സിലിയം ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍വെച്ച് പി.വി സിന്ധു പ്രചാരണത്തിന് തുടക്കം കുറിച്ചു. വിജയങ്ങള്‍ കൈവരിക്കുന്നതിനുള്ള യാത്രയില്‍ മെന്‍സസ് തനിക്ക് ഒരു തടസ്സമായിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. പിരീഡ്‌സ് കാലയളവിലും സ്വപ്നങ്ങള്‍ക്ക് പുറകേ നീങ്ങാന്‍ അവര്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടു. 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' എന്ന പ്രചാരണം പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനുതകുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കഴിഞ്ഞ 50 വര്‍ഷമായി സ്റ്റേഫ്രീ നാപ്കിനുകള്‍ നിര്‍മ്മിച്ചു വരികയാണ്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി ദീര്‍ഘനേരം ഉപയോഗയോഗ്യമായ നാപ്കിനുകള്‍ ആണ് സ്റ്റേഫ്രീ വിപണിയിലെത്തിക്കുന്നത്. സ്വപ്നങ്ങള്‍ കൈവരിക്കാന്‍ മുന്നോട്ട് നീങ്ങാന്‍ പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിക്കുകയും പിരീഡ്‌സ് കാലയളവില്‍ പോലും ആ മുന്നേറ്റം നിര്‍ത്തരുതെന്നും ഉദ്‌ബോധിപ്പിക്കാനാണ് 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് വൈസ് പ്രസിഡണ്ട് ഡിമ്പിള്‍ സിധര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ് പി.വി സിന്ധു എന്നും അവരുമായി ചേര്‍ന്ന് പ്രചാരണം സംഘടിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡിമ്പിള്‍ സിധര്‍ വ്യക്തമാക്കി.

സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാനുള്ള സൗകര്യപ്രദമായ സംരക്ഷണമാണ് സ്റ്റേഫ്രീ വാഗ്ദാനം ചെയ്യുന്നതെന്ന് ജോണ്‌സണ്‍ ആന്‍ഡ് ജോണ്‍സ് ഫെമിനൈന്‍ ഹൈജീന്‍ ജനറല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സരോജ് മിശ്ര പറഞ്ഞു. നീല്‍സന്‍ ഡാറ്റയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ സാനിറ്ററി നാപ്കിന്‍ വിപണി 4000 കോടി രൂപയുടേതാണ്. പെണ്‍കുട്ടികള്‍ക്ക് ശക്തമായ സന്ദേശമെത്തിക്കുന്നതിന് സ്റ്റേഫ്രീയുടെ പ്രചാരണത്തിലും പി.വി സിന്ധു പങ്കാളിയാകുന്നുണ്ട്.

Keywords: Kerala, Kochi, News, Business, Stayfree encourages girls to follow their dreams through their campaign –Dreams of Progress
< !- START disable copy paste -->