Follow KVARTHA on Google news Follow Us!
ad

ശ്രീദേവിയെ അവസാനമായി ഒരുനോക്കുകാണാന്‍ വന്‍ താരനിര; പൊതുദര്‍ശനം നടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയെ അവസാനമായി ഒരുനോക്കുകാണാന്‍ വന്‍ താരനിരMumbai, News, Media, Family, Dead Body, Cinema, Entertainment, National,
മുംബൈ: (www.kvartha.com 28.02.2018) ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയെ അവസാനമായി ഒരുനോക്കുകാണാന്‍ വന്‍ താരനിര. പൊതുദര്‍ശനത്തിനായി ശ്രീദേവിയുടെ ഭൗതികശരീരം ലോഖണ്ഡ്‌വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ എത്തിച്ചു. 12.30 വരെയാണു പൊതുദര്‍ശനം. അതേസമയം, പൊതുദര്‍ശനം നടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നും എന്നാല്‍ ക്യാമറകള്‍ പുറത്തുവച്ചു മാത്രമേ പ്രവേശിക്കാവൂയെന്നും കുടുംബം അറിയിച്ചു.

ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. തബു, ഹേമാമാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഭാര്യ രാശ്മി, മകന്‍ ആദിത്യ താക്കറെ എന്നിവരും ശ്രീദേവിക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖര്‍ക്കും മറ്റൊരു ഗേറ്റിലൂടെ ജനങ്ങളെയുമാണ് പ്രവേശിപ്പിക്കുന്നത്.

 Stars Continue To Stream Into Prayer Hall To Pay Last Respects To the Icon, Mumbai, News, Media, Family, Dead Body, Cinema, Entertainment, National

അതേസമയം, പ്രിയനായികയുടെ മൃതദേഹം ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ മുന്നില്‍ വലിയൊരു നിര നിരന്നുകഴിഞ്ഞു. പൊതുദര്‍ശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം നടത്തും. രണ്ടുമണിയോടെ വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 3.30നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.

 Stars Continue To Stream Into Prayer Hall To Pay Last Respects To the Icon, Mumbai, News, Media, Family, Dead Body, Cinema, Entertainment, National

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.

Stars Continue To Stream Into Prayer Hall To Pay Last Respects To the Icon, Mumbai, News, Media, Family, Dead Body, Cinema, Entertainment, National

മൃതദേഹം എത്തിക്കുന്ന സമയത്തു വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദുബൈയിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണു ദുബൈ അധികൃതര്‍ വിട്ടുകൊടുത്തത്. മരണം സംബന്ധിച്ച കേസന്വേഷണവും ദുബൈ പോലീസ് അവസാനിപ്പിച്ചു. അബോധാവസ്ഥയിലായതിനെത്തുടര്‍ന്നു ബാത് ടബ്ബില്‍ മുങ്ങിയാണു നടിയുടെ മരണമെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Stars Continue To Stream Into Prayer Hall To Pay Last Respects To the Icon, Mumbai, News, Media, Family, Dead Body, Cinema, Entertainment, National.