Follow KVARTHA on Google news Follow Us!
ad

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്‌ക്കാരം വൈകിട്ട് 3.30ന്

മുംബൈ: (www.kvartha.com 28.02.2018) അഭിനേത്രി ശ്രീദേവിയുടെ മൃതദേഹം ബുധനാഴ്ച (ഇന്ന്) രാവിലെ 10.30ഓടെ മുംബൈയിലെത്തി. ദുബൈയില്‍ നിന്നും സ്വകാര്യ വിമാനത്തിലാണ് Sridevi, Bollywood, Drowned to death
മുംബൈ: (www.kvartha.com 28.02.2018) അഭിനേത്രി ശ്രീദേവിയുടെ മൃതദേഹം ബുധനാഴ്ച (ഇന്ന്) രാവിലെ 10.30ഓടെ മുംബൈയിലെത്തി. ദുബൈയില്‍ നിന്നും സ്വകാര്യ വിമാനത്തിലാണ് മൃതദേഹമെത്തിയത്. തുടര്‍ന്ന് മൃതദേഹം ഭര്‍ത്താവ് ബോണി കപൂറിന്റെ വസതിയിലെത്തിച്ചു. ലോഖന്ദ് വാലയിലെ വസതിയിലേയ്ക്ക് ആരാധകരുടെ നിലയ്ക്കാത്ത പ്രവാഹമാണ്.

മൃതദേഹം ഉച്ചയ്ക്ക് 12 വരെ ലോഖന്ദ് വാല കോമ്പ്‌ലക്‌സിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗാര്‍ഡന്‍ നമ്പര്‍ 5 ല്‍ പ്രദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 2 മണിയോടെയാണ് വിലാപയാത്ര ആരംഭിക്കുക.

Sridevi, Bollywood, Drowned to death

സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും പവന്‍ ഹനാസിലേയ്ക്ക് ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം കൊണ്ടുപോകും. വിലെ പാര്‍ലെ സേവ സമാജ് ക്രെമറ്റോറിയത്തില്‍ വൈകിട്ട് 3.30ഓടെ മൃതദേഹം സംസ്‌ക്കരിക്കും.

ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ദുബൈ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ആകസ്മികമായ മുങ്ങിമരണമെന്നാണ് പ്രോസിക്യൂഷന്‍ റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Meanwhile, Dubai Public Prosecutor's Office put an end to speculation about the cause of her death, saying the actress 'accidentally drowned' in the bathtub following a loss of consciousness, and that the 'case was now closed'.

Keywords: Sridevi, Bollywood, Drowned to death