Follow KVARTHA on Google news Follow Us!
ad

ശ്രീദേവിക്ക് ഇന്ത്യയില്‍ നിന്നും പോകുമ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു, വിവാഹത്തില്‍ പങ്കെടുത്തത് പനിയുടെ അസ്വസ്ഥതകളോടെ; സുഹൃത്ത് പിങ്കി റെഡ്ഡിയുടെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിക്ക് ഇന്ത്യയില്‍ നിന്നും പോകുമ്പോള്‍ തന്നെ ശാരീരിക Mumbai, News, Trending, Gossip, Dead Body, Cinema, Entertainment, National,
മുംബൈ: (www.kvartha.com 28.02.2018) ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിക്ക് ഇന്ത്യയില്‍ നിന്നും പോകുമ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് പിങ്കി റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. മരണകാരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ശ്രീദേവിയുടെ ബാല്യകാലം മുതലുള്ള സുഹൃത്ത് പിങ്കി റെഡ്ഡി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ശാരീരിക അസ്വസ്ഥതകളോടെയാണ് ശ്രീദേവി ബോണികപൂറിന്റെ ബന്ധു മോഹിത് മാര്‍വയുടെയും അന്തര മോത്തിവാലയുടെയും വിവാഹ ചടങ്ങുകള്‍ക്കായി പോയത്. ദുബൈയിലേക്ക് പോയ ദിവസം രണ്ടുപേരും തമ്മില്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. പനി കാരണമുള്ള അസ്വസ്ഥതകളാല്‍ താരം വിഷമിക്കുന്നുണ്ടായിരുന്നു. ആന്റി ബയോട്ടിക്കുകളും കൊണ്ടു പോയിരുന്നു. കടുത്ത ക്ഷീണത്തിലായിരുന്നു ശ്രീദേവി വിവാഹചടങ്ങുകളില്‍ പങ്കെടുത്തതെന്നും പിങ്കി വ്യക്തമാക്കി.

 Sridevi Was Down With Fever When She Went To The UAE, Reveals Childhood Friend, Mumbai, News, Trending, Gossip, Dead Body, Cinema, Entertainment, National

ഫെബ്രുവരി 24 ന് സഞ്ജയ് കപൂറായിരുന്നു താരത്തിന്റെ മരണം സംബന്ധിച്ച ആദ്യ സ്ഥിരീകരണം നടത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ താരം മുങ്ങിമരിക്കുകയായിരുന്നുവെന്ന് തിങ്കളാഴ്ച ദുബൈ പോലീസ് വ്യക്തമാക്കി. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ കുളിക്കാന്‍ കയറിയ താരം അബോധാവസ്ഥയില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്നായിരുന്നു വിവരം. മരണം സംബന്ധിച്ച സാഹചര്യ തെളിവുകള്‍ വെച്ചുള്ള അന്വേഷണത്തിന് ശേഷം ദുബൈ പോലീസ് കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ഭൗതീകശരീരം വിട്ടു നല്‍കുകയായിരുന്നു.

രജനീകാന്ത്, കമല്‍ഹാസന്‍, അര്‍ജുന്‍ കപൂര്‍, രേഖ, കത്രീനാ കൈഫ്, അക്ഷയ്കുമാര്‍, ഷാരുഖ് ഖാന്‍, ട്വിങ്കിള്‍ ഖന്ന, റാണി മുഖര്‍ജി, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര, ഇഷാന്‍ ഖട്ടാര്‍, ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, മാധുരി ദീക്ഷിത്, ഫര്‍ഹാന്‍ അക്തര്‍, ശില്‍പ്പാ ഷെട്ടി, നിഖില്‍ ദ്വിവേദി, അനുപം ഖേര്‍, അമര്‍ സിംഗ് എന്നിവര്‍ വിവരം അറിഞ്ഞയുടന്‍ ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയുമുള്ള അനില്‍കപൂറിന്റെ വസതിയില്‍ എത്തിയ പ്രമുഖരാണ്.

നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ ആദ്യസാഹചര്യത്തില്‍ ഉയര്‍ന്നിരുന്നു. പിന്നീട് ദുബൈ പോലീസ് തന്നെ സംഭവത്തില്‍ ദുരൂഹതകള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

കുളിമുറിയിലെ ബാത് ടബ്ബില്‍ ബോധരഹിതയായി വീണ് തന്നെയാണ് ശ്രീദേവി മരിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടിയുടെ തലയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ശ്രീദേവിയുടെ മരണത്തില്‍ ഉയര്‍ന്ന് കേട്ട ഊഹാപോഹങ്ങള്‍ തന്നെ ഒരുപാട് അലട്ടിയതായി പിങ്കി പറഞ്ഞു. അവളുടെ മരണം പലരും തമാശയായാണ് കണക്കാക്കിയത്. എന്റെ ഫോണുകളില്‍ വന്ന സന്ദേശങ്ങള്‍ പോലും അസ്വസ്ഥമാക്കി കളഞ്ഞു. ചുണ്ടിനായുള്ള ശസ്ത്രക്രിയയും കൊഴുപ്പ് മാറ്റുന്നതിനുമൊക്കെ ചികിത്സ നടത്തിയെന്നും പലരും പറഞ്ഞുകേട്ടു. എന്തുകൊണ്ടാണ് അവളെക്കുറിച്ച് നല്ലതൊന്നും പറയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ അവള്‍ യാത്രയായി. ഞാന്‍ കഴിഞ്ഞ ദിവസം ബോണികപൂറുമായി സംസാരിച്ചു. അദ്ദേഹം ആകെ തകര്‍ന്നിരിക്കുകയാണെന്നും പിങ്കി റെഡ്ഡി പറഞ്ഞു.

'അവര്‍ സ്‌നേഹജോഡികളായിരുന്നു. ജീവിതത്തില്‍ എപ്പോഴെങ്കിലും വഴക്കുണ്ടായിട്ടുണ്ടോ എന്ന് പോലും സംശയം. അവര്‍ ഇപ്പോഴും പ്രണയിച്ച് നടക്കുകയായിരുന്നു. ജീവിതത്തില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുപാട് സ്‌നേഹിച്ചിരുന്ന വ്യക്തിയാണ് ശ്രീദേവി. എന്റെ മകളുടെ ഒരു ചടങ്ങിനായി മാത്രം ഹൈദരാബാദില്‍ ശ്രീദേവി വന്നിട്ടുണ്ട്. അതും രണ്ടുമണിക്കൂറിന് വേണ്ടി. അന്നാണ് ഞാന്‍ അവളെ അവസാനമായി കണ്ടതെന്നും പിങ്കി റെഡ്ഡി വ്യക്തമാക്കി.

Keywords: Sridevi Was Down With Fever When She Went To The UAE, Reveals Childhood Friend, Mumbai, News, Trending, Gossip, Dead Body, Cinema, Entertainment, National.