Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ സൈന്യത്തില്‍ ചേരാന്‍ വനിതകള്‍ കൂട്ടമായെത്തി; സൈന്യത്തിലെടുക്കുന്നത് 25നും 35നും ഇടയില്‍ പ്രായമുള്ള യുവതികളെ, തീരുമാനം നടപ്പിലാക്കി രാജ്യം ചരിത്രം സൃഷ്ടിച്ചു

സൗദിയില്‍ സൈന്യത്തില്‍ ചേരാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവിSaudi Arabia, News, Military, Protection, Riyadh, Application, Women, Gulf, World,
സൗദി അറേബ്യ : (www.kvartha.com 28.02.2018) സൗദിയില്‍ സൈന്യത്തില്‍ ചേരാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവിറക്കിയതോടെ യുവതികള്‍ കൂട്ടമായെത്തി. 25നും 35നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് സൈന്യത്തിലെടുക്കുന്നത് . ഇത്തരം ഒരു തീരുമാനം നടപ്പിലാക്കി സൗദി ചരിത്രം സൃഷ്ടിച്ചിരിക്കയാണ്.

12 ഉപാധികളാണ് വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാനായി മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെ പൊതു സുരക്ഷാ വിഭാഗത്തിലാകും വനിതകള്‍ക്ക് നിയമനം. 2030 പദ്ധതിയുടെ ഭാഗമായാണ് റിയാദ്, മക്ക, മദീന, ഖസീം, അസീര്‍, അല്‍ ബഹ എന്നീ പ്രവിശ്യകളിലാണ് വനിതാ സൈനികര്‍ക്ക് നിയമനം നല്‍കുക. ഇവിടെ പൊതു സ്വത്തിന്റെ സുരക്ഷാ മേല്‍നോട്ടമാകും ഇവര്‍ക്ക്.

Saudi Arabia to allow women in military positions, Saudi Arabia, News, Military, Protection, Riyadh, Application, Women, Gulf, World

മാര്‍ച്ച് ഒന്നു വരെയാണ് ആദ്യ നിയമനങ്ങള്‍ക്ക് അപേക്ഷിക്കേണ്ട സമയം. സൈന്യത്തില്‍ ചേരാന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ഉപാധികളില്‍ ഒന്നാമത്തേത് അപേക്ഷകയും രക്ഷകര്‍ത്താവും സ്വദേശിയാകണം എന്നതാണ്. അപേക്ഷക 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം.

തൂക്കവും ഉയരവും ഹൈസ്‌കൂള്‍ ഡിപ്ലോമയും പ്രാഥമിക യോഗ്യതയില്‍ പെടും. കായിക ക്ഷമത, എഴുത്തു പരീക്ഷ അഭിമുഖം എന്നിവയും ഉപാധികളില്‍ പെടും. കഴിഞ്ഞമാസം പ്രോസിക്യൂഷന്‍ വിഭാഗം കേസ് അന്വേഷണത്തിന് വനിതകളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.

32കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പരിഷ്‌ക്കാരങ്ങളാണ് സൗദിയില്‍ നടപ്പാക്കിയത്. ഇതില്‍ പ്രധാനമാണ് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നടത്താമെന്ന അനുമതി നല്‍കിയത്. കൂടാതെ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനുള്ള അനുവാദവും സൗദി സര്‍ക്കാര്‍ നല്‍കിയിരുന്നു.

Keywords: Saudi Arabia to allow women in military positions, Saudi Arabia, News, Military, Protection, Riyadh, Application, Women, Gulf, World.