Follow KVARTHA on Google news Follow Us!
ad

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് നാവിഗന്റ് ഇന്ത്യ: ടെക്‌നോപാര്‍ക്കില്‍ പുതിയ കേന്ദ്രം തുറന്നു

നാവിഗന്റ് ബി പി എം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഭവാനി ബില്‍ഡിKerala, Thiruvananthapuram, News, Business, Inauguration, Technology, Navigant BPM India Expands Operations; Opens New Facility at Technopark
തിരുവനന്തപുരം: (www.kvartha.com 28.02.2018) നാവിഗന്റ് ബി പി എം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഭവാനി ബില്‍ഡിങ്ങില്‍ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ  തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.  ആരോഗ്യ പരിരക്ഷ, സാമ്പത്തിക സേവനം, സാങ്കേതിക പരിശീലനം എന്നീ മേഖലകളിലായി 800ല്‍ അധികം ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന നാവിഗന്റ് ഇന്ത്യ ക്യാമ്പസിന്റെ പുത്തന്‍ വിഭാഗമാണിത്.

2018 ഫെബ്രുവരി 27ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.ശശി തരൂര്‍ എം പിയാണ് അധ്യക്ഷത വഹിച്ചത്. നാവിഗന്റ് ഇന്ത്യ കണ്‍ട്രി ഹെഡ് മഹേന്ദ്ര സിംഗ് റാവത്ത് , ബി പി എം പരിശീലന മേധാവി  ബില്‍ ജോണ്‍സ് എന്നിവരും മുതിര്‍ന്ന നേതൃത്വ സംഘത്തിലെ അംഗങ്ങളും സന്നിഹിതരായിരുന്നു. പരമ്പരാഗതമായ പൂക്കളം, ശിങ്കാരി മേളം, കേരളീയ കലാരൂപങ്ങളായ  കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയെല്ലാമുള്‍പ്പെട്ട വര്‍ണാഭമായ ആഘോഷങ്ങളും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടി. നഗര്‍കോവിലിലും, ടെക്‌നോപാര്‍ക്കിലെ പമ്പ, നിള, ഗംഗ എന്നിവിടങ്ങളിലേയും കേന്ദ്രങ്ങളിലാണ് നാവിഗന്റ് ഇന്ത്യ പ്രവര്‍ത്തിച്ചു വരുന്നത്. പുത്തന്‍ കേന്ദ്രം വഴി 1900 ജീവനക്കാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് സ്ഥാപനം ശക്തിപ്പെടും.


ടെക്‌നോപാര്‍ക്കിലെ ഭവാനിയില്‍ തങ്ങളുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ ബില്‍ ജോണ്‍സ്, ആഗോള നിലവാരം കൈവരിക്കുന്നതിനും വളര്‍ച്ചയുടെ പാതയിലേക്ക് തങ്ങളെ നയിക്കുന്നതിനും  ഇതിലൂടെ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

നാവിഗന്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഒരു ദശാബ്ദത്തിന് മുന്‍പ് തന്നെ ആരംഭിച്ചതാണെന്നും ടെക്‌നോപാര്‍ക്കിലെ തങ്ങളുടെ വിവിധ ഓഫീസുകളില്‍ പ്രാദേശിക യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും നാവിഗന്റ് കണ്‍ട്രി ഹെഡ് മഹേന്ദ്ര സിംഗ് റാവത്ത് അഭിപ്രായപ്പെട്ടു.  ഭവാനിയില്‍ വിശാലമായ ഓഫീസ് തുറക്കുന്നതിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഭാവി വളര്‍ച്ചയെയും ഏകീകരിപ്പിക്കുവാന്‍ സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, തന്റെ സാനിധ്യത്താല്‍ ചടങ്ങിനെ മഹനീയമാക്കിയ ഡോ. ശശി തരൂരിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Keywords: Kerala, Thiruvananthapuram, News, Business, Inauguration, Technology, Navigant BPM India Expands Operations; Opens New Facility at Technopark