Follow KVARTHA on Google news Follow Us!
ad

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 28.02.2018) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെ Karti Chidambaram, FEMA violation
ന്യൂഡല്‍ഹി: (www.kvartha.com 28.02.2018) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘനത്തിനാണ് അറസ്റ്റ്. ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ കാര്‍ത്തി ചിദംബരത്തെ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടണില്‍ നിന്നും മടങ്ങിയെത്തിയതായിരുന്നു കാര്‍ത്തി. മദ്രാസ് ഹൈക്കോടതിയില്‍ നിന്നും മുന്‍ കൂര്‍ അനുവാദം വാങ്ങിയ ശേഷമായിരുന്നു കാര്‍ത്തിയുടെ വിദേശയാത്ര.

 Karti Chidambaram, FEMA violation

പിതാവ് പി ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കേ വിദേശ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്സ് മീഡിയക്ക് മൗറീഷ്യസില്‍ നിന്നും നിക്ഷേപം ലഭിക്കുന്നതിനുള്ള എഫ്ഐപിബി അനുമതി വാങ്ങി നല്‍കിയെന്നാണ് കാര്‍ത്തിയുടെ പേരിലുള്ള ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് സിബി ഐ കേസെടുക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കാര്‍ത്തി ചിദംബരം നിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: It was the Enforcement Directorate which had provided information about the alleged illegal payments made by INX Media, based on which the CBI had filed its FIR.

Keywords: Karti Chidambaram, FEMA violation