Follow KVARTHA on Google news Follow Us!
ad

മധ്യപ്രദേശ്് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തകര്‍ത്ത് കോണ്‍ഗ്രസിന്റെ ഉജ്വല തിരച്ചുവരവ്

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തകര്‍ത്ത് Bhoppal, News, Politics, Trending, BJP, Congress, Chief Minister, Rajastan, National,
ഭോപാല്‍: (www.kvartha.com 28.02.2018) വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തകര്‍ത്ത് കോണ്‍ഗ്രസിന്റെ ഉജ്വല തിരച്ചുവരവ്. മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലമാണ് ബുധനാഴ്ച അറിയുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരമാണ് മണ്ഡലങ്ങളില്‍ കാഴ്ചവച്ചത്. ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.

ഭരണകക്ഷിയായ ബിജെപി രണ്ടു മണ്ഡലങ്ങളിലും വീറുറ്റ പോരാട്ടം കാഴ്ചവച്ചപ്പോള്‍ കോണ്‍ഗ്രസും അരയുംതലയും മുറുക്കി രംഗത്തെത്തി. വിജയം ലക്ഷ്യമിട്ടു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി വന്‍പ്രചാരണമാണു നടത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ എംപിയാണു കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.

In Madhya Pradesh Bypolls, Congress Ahead In Both Seats, Bhoppal, News, Politics, Trending, BJP, Congress, Chief Minister, Rajastan, National

ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലമായ ഗുണയിലാണു ഉപതെരഞ്ഞെടുപ്പു നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുംഗാവലി നിയമസഭാ മണ്ഡലത്തില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇതിനൊപ്പം വോട്ടെടുപ്പു നടന്ന ഒഡീഷയിലെ ബിജേപുര്‍ മണ്ഡലത്തില്‍ 72 ശതമാനമാണു പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ഈ മൂന്നു സീറ്റുകളിലും വിജയിച്ചതു കോണ്‍ഗ്രസ് ആയിരുന്നു.

കഴിഞ്ഞദിവസം പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 95 സീറ്റുകളില്‍ 62 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു. ഡിസംബറില്‍ നടന്ന അമൃത്‌സര്‍, പട്യാല, ജലന്ധര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനാണു വിജയം. രാജസ്ഥാനില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് അട്ടിമറി വിജയമാണു നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Madhya Pradesh Bypolls, Congress Ahead In Both Seats, Bhoppal, News, Politics, Trending, BJP, Congress, Chief Minister, Rajastan, National.