Follow KVARTHA on Google news Follow Us!
ad

ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യKerala, Kannur, K.Sudhakaran, Murder, CBI, Strike, Congress, CPM, Politics, Hunger strike stopped by K Sudhakaran
കണ്ണൂര്‍: (www.kvartha.com 27.02.2018) കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ സമരം ആരംഭിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ നാരങ്ങ വെള്ളം കുടിച്ചാണ് സുധാകരന്‍ സമരം അവസാനിപ്പിച്ചത്. സമരം ആരംഭിച്ച് ഒമ്പത് ദിവസത്തിന് ശേഷം യുഡിഎഫ് നിര്‍ദേശത്തെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കാനാണ് തീരുമാനം.

Kerala, Kannur, K.Sudhakaran, Murder, CBI, Strike, Congress, CPM, Politics, Hunger strike stopped by K Sudhakaran


സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

സിബിഐ അന്വേഷണ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമായെന്നും കോടതിയെ സമീപിക്കുകയല്ലാതെ വഴിയില്ലെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. കേസില്‍ അറസ്റ്റിലായ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും രജിന്‍ രാജും ഡമ്മി പ്രതികളാണെന്ന് ആദ്യം ആരോപിച്ചിരുന്നെങ്കിലും ഇവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് പിന്നീട് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Keywords: Kerala, Kannur, K.Sudhakaran, Murder, CBI, Strike, Congress, CPM, Politics, Hunger strike stopped by K Sudhakaran