Follow KVARTHA on Google news Follow Us!
ad

മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയുടെMolestation, Case, News, Local-News, Execution, High Court of Kerala, Kerala,
മഞ്ചേരി: (www.kvartha.com 28.02.2018) മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. നിലമ്പൂരില്‍ 2012 ഏപ്രില്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേരി പാമ്പോത്ത് അബ്ദുല്‍ നാസര്‍ ആണ് കേസിലെ പ്രതി.

HC upholds death sentence for molesting convict, Molestation, Case, News, Local-News, Execution, High Court of Kerala, Kerala

രാവിലെ ഏഴ് മണിക്ക് മദ്രസയിലേക്ക് പോകുമ്പോള്‍ അയല്‍വാസിയായ നാസര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ മഞ്ചേരി സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. അതാണ് ഹൈക്കോടതി ശരിവച്ചത്. വധശിക്ഷക്ക് പുറമേ അബ്ദുള്‍ നാസറിന് ഏഴുവര്‍ഷം കഠിന തടവും കോടതി വിധിച്ചിരുന്നു.

Keywords: HC upholds death sentence for molesting convict, Molestation, Case, News, Local-News, Execution, High Court of Kerala, Kerala.