Follow KVARTHA on Google news Follow Us!
ad

200 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള പ്ലോട്ടുകളില്‍ മഴക്കുഴി നിര്‍ബന്ധമാക്കി

200 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണവും 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലും രണ്ട് ചതരുശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മഴക്കുഴികള്‍ നിര്‍ബന്ധമാക്കാന്‍Kerala, News, Rain, Disaster management authority Ordered Make Rain pit in 200 square meter Plots
തിരുവനന്തപുരം: (www.kvartha.com 27.02.2018) 200 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണവും 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലും രണ്ട് ചതരുശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മഴക്കുഴികള്‍ നിര്‍ബന്ധമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയും പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

ഭൂഗര്‍ഭ ജലവിതാനം സംരക്ഷിക്കാനും വരള്‍ച്ചയെ പ്രതിരോധിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.  100 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. മഴക്കുഴികളും മഴവെള്ള സംഭരണികളും മെയ് 31 നകം കെട്ടിട ഉടമ സ്ഥാപിക്കണം. നഗരസഭ സെക്രട്ടറിമാര്‍ അടക്കമുള്ള ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ ഇവ പരിശോധിച്ച് എല്ലാ മാസവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

ജില്ലയില്‍ ജലസുരക്ഷ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജലസുരക്ഷാ പദ്ധതിക്കായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നടപ്പാക്കും. ജലസ്രോതസുകളെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. ജലസംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 200 കോടി രൂപ ചെലവില്‍ ജലശ്രീ പദ്ധതി നടപ്പാക്കിവരുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇതിനകം ജില്ലയില്‍ 1500 കുളങ്ങള്‍ പുതുതായി നിര്‍മിച്ചു. മഴവെള്ളം സംഭരിക്കുന്നതിനായി കിണര്‍ റീചാര്‍ജിംഗ് പദ്ധതികള്‍ നടപ്പാക്കി മുഴുവന്‍ സ്‌കൂളുകളിലും കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പാക്കുന്നു.

സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മഴവെള്ള സംഭരണത്തിനായി മഴക്കുഴികള്‍ തീര്‍ക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തീകരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലാണ്. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) അനു എസ്. നായര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Rain, Disaster management authority Ordered Make Rain pit in 200 square meter Plots
< !- START disable copy paste -->