Follow KVARTHA on Google news Follow Us!
ad

സുഹൃത്തുമൊത്തു സഞ്ചരിക്കുന്നതിനിടെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് യുവതിക്ക് നേരെ യുവാക്കളുടെ അശ്ലീല പരാമര്‍ശം; ഭയന്ന് പിന്മാറാതെ സംഘത്തിലൊരാളുടെ കോളറിന് പിടിച്ച് കരണത്ത് ഒന്ന് പൊട്ടിച്ചു, പിന്നെ വലിച്ചിഴച്ച് തനിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു

സുഹൃത്തുമൊത്തു സഞ്ചരിക്കുന്നതിനിടെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് യുവതിക്ക് നേരെNew Delhi, News, Woman, Police, Complaint, Police Station, National,
ന്യൂഡല്‍ഹി: (www.kvartha.com 28.02.2018) സുഹൃത്തുമൊത്തു സഞ്ചരിക്കുന്നതിനിടെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് യുവതിക്ക് നേരെ യുവാക്കളുടെ അശ്ലീല പരാമര്‍ശം. എന്നാല്‍ ഭയന്ന് പിന്‍മാറാതെ തനിക്ക് നേരെ പരാമര്‍ശം നടത്തിയ സംഘത്തിനുനേരെ തിരിഞ്ഞ യുവതി അതിലൊരാളുടെ കരണത്ത് പൊട്ടിച്ചു. പിന്നീട് വലിച്ചിഴച്ച് തനിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

പശ്ചിമ ഡെല്‍ഹിയിലെ കോള്‍ ബാഗിലുള്ള ഗാഫര്‍ മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് സംഭവം. സുഹൃത്തിനൊപ്പം നടന്നുപോകുന്നതിനിടെയാണ് നാലഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘം യുവതിയെ പിന്തുടര്‍ന്ന് 'കമന്റടിച്ചത്'.

Delhi Woman Slaps Man, Drags Him To Police Station For Obscene Remarks, New Delhi, News, Woman, Police, Complaint, Police Station, National

യുവാക്കള്‍ അപമാനിക്കാന്‍ തുടങ്ങിയതോടെ അവരെ ഒഴിവാക്കാനായി അവളും സുഹൃത്തും ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി യാത്ര തുടരാന്‍ ശ്രമിച്ചു. എന്നാല്‍ യുവാക്കള്‍ സൈക്കിള്‍ റിക്ഷയെ പിന്തുടര്‍ന്ന് കമന്റടിച്ചു. ഇതോടെ രോഷാകുലയായ യുവതി റിക്ഷയില്‍ നിന്നിറങ്ങി സംഘത്തിലൊരാളെ പിടിച്ച് അടിക്കുകയായിരുന്നു. ഇതോടെ ആളുകള്‍ കൂടി. എന്നാല്‍ അതൊന്നും കാര്യമാക്കാതെ കമന്റടിച്ചവനെ വലിച്ചിഴച്ച് അവള്‍ സമീപത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. സംഘത്തിനെതിരെ പരാതിയും നല്‍കി.

പരാതിയില്‍ പോലീസ് രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. മനീഷ്, അഭിഷേക് എന്നിവരെ ഹരിയാനയിലെ ചര്‍കി ദാദ്രിയില്‍ നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ മാസം ഐടിഒ മെട്രോ സ്‌റ്റേഷനില്‍ ഒരു മാധ്യമപ്രവര്‍ത്തക അടക്കം രണ്ടു പേരെ ഒരു മദ്യപാനി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. 2017ലെ പോലീസ് റെക്കോര്‍ഡ് പ്രകാരം ഡെല്‍ഹിയില്‍ ഒരു ദിവസം ശരാശരി അഞ്ച് മാനഭംഗക്കേസുകളാണ് രജിസ്്റ്റര്‍ ചെയ്യുന്നത്. 2016ല്‍ 2,064 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017ല്‍ ഇത് 2,049 എണ്ണമായിരുന്നു. അപമാനിക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ വര്‍ഷം 3,273 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Delhi Woman Slaps Man, Drags Him To Police Station For Obscene Remarks, New Delhi, News, Woman, Police, Complaint, Police Station, National.