Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ മത്സ്യവില്‍പനയുമായി സിഎംഎഫ് ആര്‍ഐ

ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും News, Kochi, Kerala, Online, CMFRI,
കൊച്ചി:(www.kvartha.com 28/02/2018) ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മത്സ്യകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ഇടനിലക്കാരെ ആശ്രയിക്കാതെ തന്നെ മീന്‍വില്‍പന നടത്താന്‍ സഹായകരമാകും.

ഓണ്‍ലൈന്‍ വിപണനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പുംവികസിപ്പിച്ചിട്ടുണ്ട്. കടലില്‍ നിന്ന് പിടിക്കുന്നതും കൃഷിചെയ്ത് വിളവെടുത്തതുമായ ഫ്രെഷ്മീനുകള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് സംവിധാനം. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ സ്വയം സഹായക സംഘങ്ങള്‍ രൂപീകരിച്ചാണ് ഓണ്‍ലൈന്‍ വിപണനം നടക്കുക. സമുദ്ര മത്സ്യമേഖലയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പഠനവിധേയമാക്കുന്ന സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ് ഓണ്‍ ക്ലൈമറ്റ് റിസിലിയന്റ് അഗ്രികള്‍ച്ചര്‍ (നിക്ര) പദ്ധതിക്ക് കീഴിലാണ്വെബ്‌സൈറ്റുംമൊബൈല്‍ആപ്പുംവികസിപ്പിച്ചത്.

News, Kochi, Kerala, Online, CMFRI, Fish sale, CMFRI started online fish marketng


മത്സ്യകര്‍ഷകരോ മത്സ്യത്തൊഴിലാളികളോ ഉള്‍പ്പെടുന്ന സ്വയം സഹായക സംഘങ്ങള്‍ക്കാണ് സിഎംഎഫ്ആര്‍ഐയുടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി മീന്‍വില്‍പന നടത്താന്‍ അവസരമുള്ളത്. വ്യത്യസ്ത സംഘങ്ങളുടേതായി പലതരംമീനുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായിതിരഞ്ഞെടുക്കാനാകും. കുളങ്ങളിലും കായലുകളിലും കൃഷിചെയ്യുന്ന കാളാഞ്ചി, കരിമീന്‍, ചെമ്മീന്‍, തിലാപ്പിയ, ചെമ്പല്ലി, മോത തുടങ്ങിയ മത്സ്യങ്ങള്‍ക്ക് പുറമെ, കടലില്‍ നിന്ന് പിടിച്ച് ലാന്‍ഡിംഗ് സെന്ററുകളിലെത്തുന്ന എല്ലാതരം കടല്‍ മത്സ്യങ്ങളുംവിവിധ സ്വയം സഹായക സംഘങ്ങളുടെ കീഴില്‍ഓണ്‍ലൈന്‍ വിപണനയില്‍ ലഭ്യമാകും.

മിതമായ വിലയില്‍ഗുണനിലവാരവുമുള്ള മത്സ്യങ്ങള്‍ ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ആദ്യഘട്ടത്തില്‍ കാഷ്-ഓണ്‍ ഡെലിവറിയായാണ് പണമിടപാടുകള്‍. അടുത്ത ഘടത്തില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും.

ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ച് യോജിച്ച സ്വയം സഹായക സംഘങ്ങള്‍ക്ക് കൈമാറുന്ന ജോലി സിഎംഎഫ്ആര്‍ഐ നിര്‍വഹിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മീനുകള്‍ ഓണ്‍ലൈന്‍ വഴി വിപണനം ചെയ്ത് തുടങ്ങും. മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം കൂടുതല്‍ വിവരങ്ങള്‍ക്ക് നിക്ര ഗവേഷണ വിഭഗാവുമായി ബന്ധപ്പെടുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Online, CMFRI, Fish sale, CMFRI started online fish marketng