Follow KVARTHA on Google news Follow Us!
ad

നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിനിടെ ബി ജെ പി- എന്‍.പി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി പ്രവര്‍ത്തകരും New Delhi, National, News, Election, BJP, Injured, Clash, Clashes In Nagaland Kill One.
ന്യൂഡല്‍ഹി: (www.kvartha.com 27.02.2018) നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി പ്രവര്‍ത്തകരും എന്‍.പി.എഫുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. അതിനിടെ ആയുധങ്ങളുമായി ഏറ്റുമുട്ടിയ രണ്ട് വിഭാഗക്കാരെ പിരിച്ചുവിടാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ പോളിംഗ് ബൂത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നാഗാലാന്‍ഡിലെ തീവ്ര സംഘടനകള്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ജനങ്ങള്‍ കൂട്ടമായാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

New Delhi, National, News, Election, BJP, Injured, Clash, Clashes In Nagaland Kill One.

ഉച്ചയ്ക്ക് 12 മണി വരെ ഏതാണ്ട് 37 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. നാഗാലാന്‍ഡിന് പുറമെ മേഘാലയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലും 60 വീതം നിയമസഭാമണ്ഡലങ്ങളാണ് ഉള്ളത്. ഈ മാസം 18ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ത്രിപുരയ്‌ക്കൊപ്പം മാര്‍ച്ച് മൂന്നിനാണ് ഇരുസംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Election, BJP, Injured, Clash, Clashes In Nagaland Kill One.