Follow KVARTHA on Google news Follow Us!
ad

കുട്ടിക്കള്ളന്‍ പിടിയില്‍, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് കവര്‍ന്നത് സ്വര്‍ണവും 65,000 രൂപയും, മോഷണം നടത്തുന്നത് ആഢംബരത്തിന്

പൈനുംമൂടിനു സമീപം സുനില്‍ വില്ലയില്‍ സുനില്‍കുമാറിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് News, Mavelikkara, Kerala, Theft, Arrested, Police,
മാവേലിക്കര: (www.kvartha.com 28/02/2018) പൈനുംമൂടിനു സമീപം സുനില്‍ വില്ലയില്‍ സുനില്‍കുമാറിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് മോഷണം നടത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. വീടുപൂട്ടി വീട്ടുകാര്‍ മറ്റൊരു വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയം വീടിന്റെ പ്രധാന വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും 65,000 രൂപയും ഇയാള്‍ കവരുകയായിരുന്നു.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോരയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച, മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിസര വാസികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും നൂറുകണക്കിന് മൊബൈല്‍ നമ്പരുകളുടെ വിശദാംശങ്ങളും ഫിംഗര്‍ പ്രിന്റുകളും ശേഖരിച്ച് പരിശോധിച്ച് 15 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. 2015 മുതല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കണ്ടെത്തി പണവും മൊബൈല്‍ഫോണും അപഹരിച്ചും ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങള്‍ കവര്‍ന്നും കുറ്റകൃത്യങ്ങള്‍ ആരംഭിച്ച ഇയാള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം അന്വേഷിച്ച് നടക്കുന്നതിനിടെയാണ് പൂട്ടിക്കിടന്ന വീട് കണ്ട് വന്‍ കവര്‍ച്ച നടത്തിയത്.

News, Mavelikkara, Kerala, Theft, Arrested, Police, Child robber arrested


വീടിനുപുറത്ത് ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ചട്ടുകം വെട്ടുകത്തി കമ്പിപ്പാര എന്നിവ ഉപയോഗിച്ചാണ് വീട് കുത്തിത്തുറന്നത്. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പുലിയൂരിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരുന്നത് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് പണത്തിന്റെ മുക്കാല്‍ പങ്കും പോലീസ് കണ്ടെടുത്തു. മോഷണത്തിലൂടെ ലഭിക്കുന്ന പണം വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനമാണ് ഉപയോഗിച്ചിരുന്നത്. ഇയാളെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി, ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചു . എസ്ഐ ജിജിന്‍ ജോസഫ്, സിപിഒ മാരായ ജി ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്‌കര്‍, രാഹുല്‍രാജ്, ഷാജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mavelikkara, Kerala, Theft, Arrested, Police, Child robber arrested