Follow KVARTHA on Google news Follow Us!
ad

കരിപ്പുര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൊള്ളയ്ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍, ദുബൈ പോലീസും അന്വേഷണം ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി

കരിപ്പുര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൊള്ളയ്ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍Kerala, Thiruvananthapuram, Karipur, Karipur Airport, Customs, Kozhikode, Malappuram, Police, Robbery, CCTV, Pinarayi vijayan, CCTV will be installed soon in Karipur airport, Said CM
തിരുവനന്തപുരം: (www.kvartha.com 27.02.2018) കരിപ്പുര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൊള്ളയ്ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. യാത്രക്കാരുടെ സുരക്ഷക്കായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യാത്രക്കാരുടെ ബാഗുകളില്‍ നിന്നു വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും മോഷണം പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സിസിടിവി ക്യാമറകളും മറ്റു സുരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മഞ്ഞളാംകുഴി അലിയുടെ ഉപക്ഷേപത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

DGCA team assess feasibility of resuming jumbo air crafts at Karipur, Flight, Chief Minister, Pinarayi vijayan, Protection, News, Kerala.


പരാതികളുടെ അടിസ്ഥാനത്തില്‍ വിമാനത്താവള ഡയറക്ടര്‍, മാനേജര്‍, സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, എയര്‍ ട്രാവല്‍ കമ്പനി ഉദ്യോഗസ്ഥര്‍, കരിപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ദുബൈ പോലീസും അന്വേഷണം ഊര്‍ജിതമാക്കി വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

Keywords: Kerala, Thiruvananthapuram, Karipur, Karipur Airport, Customs, Kozhikode, Malappuram, Police, Robbery, CCTV, Pinarayi vijayan, CCTV will be installed soon in Karipur airport, Said CM