Follow KVARTHA on Google news Follow Us!
ad

പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35 ഓളം യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി തടവിലാക്കി; ചുമത്തിയിരിക്കുന്നത് പത്തു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റം

പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35 ഓളം യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുIran, News, Politics, Crime, Jail, Criminal Case, Women, Protesters, Report, World,
ഇറാന്‍ : (www.kvartha.com 28.02.2018) പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35 ഓളം യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി തടവിലാക്കി. പത്തു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിയമം നിര്‍ബന്ധമാക്കിയതിനെതിരെ പൊതുസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിച്ച് പ്രതിഷേധിച്ചതിനാണ് യുവതികളെ ശിക്ഷിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റിലായ ഇവര്‍ക്ക് കസ്റ്റഡിയില്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നതായും മനുഷ്യാവകാശ സംഘടനയായ 'ആംനസ്റ്റി ഇന്റര്‍നാഷണല്‍' പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Iranian Women Said At 'Risk Of Long Jail Terms' For Protesting Hijab, Iran, News, Politics, Crime, Jail, Criminal Case, Women, Protesters, Report, World

അറസ്റ്റിനു ശേഷം ശരീരത്തില്‍ അജ്ഞാത വസ്തു കുത്തിവെച്ചുവെന്നും നിര്‍ബന്ധിത ശിരോവസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുക എന്ന സര്‍ക്കാരിന്റെ പ്രതിഷേധാര്‍ഹ നയത്തിന്റെ ഭാഗമാണ് ഇവരുടെ അറസ്‌റ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ മുടിയും ശരീരവും പുറത്തുകാണിക്കാന്‍ പാടില്ലെന്ന കര്‍ശന നിയമവും ഇറാനില്‍ ചുമത്തിയിരുന്നു.

Keywords: Iranian Women Said At 'Risk Of Long Jail Terms' For Protesting Hijab, Iran, News, Politics, Crime, Jail, Criminal Case, Women, Protesters, Report, World.