Follow KVARTHA on Google news Follow Us!
ad

ജാമിദ ടീച്ചറുടെ ജുമുഅ നേതൃത്വം അറബ് പത്രങ്ങളിലും; പരിഹാസവുമായി അറബികൾ

ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി കെ ജാമിദയുടെ വിവാദ ജുമുഅ നിസ്‌കാരം അറബ് പത്രങ്ങളിലും വാര്‍ത്തയായി Trending, News, Kerala, Gulf, Arabic, World, Religion, Muslim, Report, The first Imam of a woman
മസ്‌കറ്റ്: (www.kvartha.com 30.01.2018) ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി കെ ജാമിദയുടെ വിവാദ ജുമുഅ നിസ്‌കാരം അറബ് പത്രങ്ങളിലും വാര്‍ത്തയായി. ഇസ്ലാമിന്റെ നിയമ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്ലാമിന്റെ പേരില്‍ ഒരു വനിതയുടെ രംഗപ്രവേശം എന്ന നിലയിലാണ് അറബ് മാധ്യമങ്ങള്‍ സംഭവത്തെ വാര്‍ത്തയാക്കിയത്. ദ ഹിന്ദു പത്രത്തെ ഉദ്ധരിച്ചാണ് സ്ത്രീയുടെ നേതൃത്വത്തിലുള്ള, അറബികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ 'ജുമുഅ'യുടെ വാര്‍ത്ത അറബ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.


നേരത്തെ ജര്‍മനിയിലും ന്യൂയോര്‍ക്കിലും മറ്റും ലിബറല്‍ മോസ്‌ക് എന്ന പേരിലുള്ള മുറികളില്‍ സമത്വവാദികള്‍ പ്രാര്‍ത്ഥന നടത്തി ശ്രദ്ധനേടിയിരുന്നുവെങ്കിലും അന്നത്തെ പ്രകടനങ്ങള്‍ മുസ്ലിം വേഷം തന്നെ ഉപേക്ഷിച്ചായിരുന്നു. ഈജിപ്തിലെ ഏതാനും പത്രങ്ങള്‍ക്കുപുറമെ ഫ്രാന്‍സ് കേന്ദ്രമായ യൂറോന്യൂസിന്റെ അറബ് എഡിഷനിലും ജാമിദ ടീച്ചറുടെ ജുമുഅ നിസ്‌ക്കാരം വാര്‍ത്തയാക്കി.

എന്നാല്‍ ജി സി സി രാഷ്ട്രങ്ങളിലെ പ്രമുഖ പത്രങ്ങളൊന്നും ഇക്കാര്യം തൊട്ടില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇവിടുത്തെ ഭരണകൂടങ്ങള്‍ ഇത്തരം റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി നേടണമെന്ന് പ്രത്യേകം നിര്‍ദേശിക്കാറുണ്ട്.

എന്നാൽ ജാമിദ ടീച്ചർ ജുമുഅ നിസ്കാരത്തിന് നേതൃത്വം നൽകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പരിഹാസവുമായി വിമർശകരും രംഗത്തെത്തി.  അറബിയിലുള്ള നിരവധി ഓഡിയോ ക്ലിപുകളാണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്.



ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് പള്ളിയില്‍ സ്ത്രീ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറം വണ്ടൂരില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആസ്ഥാനത്ത് കഴിഞ്ഞ വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയിലാണ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദ ഇമാമ ആയത്. മുസ്ലിങ്ങള്‍ക്കിടയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് നേതൃത്വം നല്‍കുക സാധാരണ പുരുഷന്‍മാരാണ്. എന്നാല്‍ ഇത്തരമൊരു നിര്‍ബന്ധം ഖുര്‍ആനില്‍ ഇല്ലെന്നാണ് ജാമിദയുടെ വാദം. പല ഇസ്ലാമിക നിയമങ്ങളെയും വെല്ലുവിളിച്ച് രംഗത്തെത്തിയ ചേകന്നൂര്‍ മൗലവി സ്ഥാപിച്ച സംഘടനയാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trending, News, Kerala, Gulf, Arabic, World, Religion, Muslim, Report, The first Imam of a woman in India, Jamida Teacher. 
< !- START disable copy paste -->