ഓട്ടിസം ബാധിച്ചവര്‍ക്ക് സ്‌പെഷ്യല്‍ കെയര്‍ പോളിസിയുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കൊച്ചി: (www.kvartha.com 31.01.2018) ഓട്ടിസം ബാധിച്ചവര്‍ക്ക് ഇന്‍ഷുറന്‍സുമായി രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത്. മൂന്ന് വയസിനും ഇരുപത്തി അഞ്ച് വയസിനും ഇടയില്‍ ഓട്ടിസം കണ്ടെത്തിയവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു പതിറ്റാണ്ട് മുമ്പ് സ്റ്റാര്‍ ഹെല്‍ത്തിന് തുടക്കമിടുന്നതെന്ന് സിഎംഡി വി. ജഗന്നാഥന്‍ പറഞ്ഞു.

Star Health Insurance launches insurance cover for children diagnosed with autism, Kochi, News, Insurance, Health & Fitness, Health, Finance, Kerala

ഇക്കാര്യം മനസില്‍ വെച്ചാണ് പ്രത്യേകമായ പിന്തുണ വേണ്ടിവരുന്നവര്‍ക്കുളള ഇന്‍ഷുറന്‍സ് പോളിസി ഒരുക്കുന്നതെന്നും, ഇങ്ങനെ മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവഗണിക്കുന്നതുമായ ആളുകള്‍ക്ക് സഹായം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹേവിയറല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി അടക്കം എല്ലാ ഐപി, ഒപി ട്രീറ്റ് മെന്റുകള്‍ക്കും ഇതുപ്രകാരം കവറേജ് ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Star Health Insurance launches insurance cover for children diagnosed with autism, Kochi, News, Insurance, Health & Fitness, Health, Finance, Kerala.
Previous Post Next Post