റൊണാള്‍ഡീഞ്ഞോ വീണ്ടും ബാഴ്‌സയ്ക്കു വേണ്ടി ജഴ്‌സിയണിയും; അതും ഇന്ത്യയില്‍ നടക്കുന്ന മത്സരത്തില്‍!

മുംബൈ: (www.kasargodvartha.com 30.01.2018) കുമ്മായവരയ്ക്കുള്ളില്‍ കാല്പ്പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മാന്ത്രികനാണ് റൊണാള്‍ഡീഞ്ഞോ. ട്രപ്പീസുകളിക്കാരനെപ്പോലെ ഗ്രൗണ്ടില്‍ വിസ്മയച്ചുവടുകള്‍ തീര്‍ക്കുന്ന ആ അതുല്യ പ്രതിഭ വീണ്ടും ബാഴ്‌സ ജേഴ്‌സിയിലെത്തുകയാണ്. ഫെബ്രുവരി 17ന് മുംബൈയിലെ അന്ധേരി സ്പാര്‍ട്ട്‌സ് കോംപ്ലക്‌സില്‍ ബാഴ്‌സ ലെജന്‍ഡ്‌സും യുവന്റസ് ലെജന്‍ഡ്‌സും തമ്മിലുള്ള പോരാട്ടത്തിലാണ് റോണാള്‍ഡീഞ്ഞോ ബാഴ്‌സയ്ക്ക് വേണ്ടി അവരുടെ വികാരമായ നീലയും ചുവപ്പും ജേഴ്‌സിയണിഞ്ഞ് കളിക്കുക.

റൊണാള്‍ഡീഞ്ഞോയെ കൂടാതെ എഡഗര്‍ ഡേവിസ്, എറിക്ക് അബിദാല്‍, പാട്രിക്ക് ക്ലൈവര്‍ട്ട് എന്നീ മുന്‍കാല ഫുട്‌ബോള്‍ രാജാക്കന്മാരും മത്സരത്തില്‍ ബാഴ്‌സ ലെജന്‍ഡ്‌സിനു വേണ്ടി ജേഴ്‌സിയണിയും. മറുഭാഗത്ത് യുവന്റസ് ജേഴ്‌സിയില്‍ ഡേവിഡ് ട്രസഗെ, ഡെല്‍പിയറോ, പാവേല്‍ നെദ്വദ് തുടങ്ങിയ പോയകാലത്തെ സൂപ്പര്‍ താരങ്ങളും അണിനിരക്കും. വൈകീട്ട് ഏഴ് മണിക്കാരംഭിക്കുന്ന മത്സരം ബാഴ്‌സ ടി വിയിലും ക്ലബ്ബിന്റെ ഔദ്യോദിക യൂട്യൂബ് ചാനലിലും സംപ്രേക്ഷണം ചെയ്യും.

Mumbai, Maharashtra, India, National, News, Barcelona, Football, Sports, Football Player, YouTube, Ronaldinho Will Play For Barcelona Once Again

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mumbai, Maharashtra, India, National, News, Barcelona, Football, Sports, Football Player, YouTube, Ronaldinho Will Play For Barcelona Once Again
Previous Post Next Post