ഇത് പിതാവോ അതോ ക്രൂരനോ? സ്വന്തം മക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ജയ്പൂര്‍: (www.kvartha.com 31.01.2018) സ്വന്തം മക്കളെ ക്രൂരമായി മര്‍ദിക്കുന്നത് പതിവാക്കിയ പിതാവ് അറസ്റ്റില്‍. അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരന്‍ തന്നെയാണ് പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. തുടര്‍ന്നാണ് പോലീസ് രാജസ്ഥാനിലെ ജയ് സമന്ദ് സ്വദേശി ചെയിന്‍ സിംഗ് (32) എന്ന ആളെ സ്വമേധയാ കോസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Rajasthan man beats up own kids for pooping in pants, held, Jaipur, News, Arrest, Social Network, Video, Police, Case, Crime, Criminal Case, National

അതേസമയം വസ്ത്രങ്ങള്‍ മുഷിഞ്ഞതിന്റെ പേരിലാണ് താന്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ചതെന്ന് ചെയിന്‍ സിംഗ് പോലീസിനോട് പറഞ്ഞു. മകന്റെ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കയറില്‍ കെട്ടിതൂക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മര്‍ദനം സഹിക്കാനാകാതെ കുട്ടികള്‍ രണ്ട് പേരും നിര്‍ത്താതെ അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. അതിനിടെ കെട്ടിയിട്ട സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ കാല് കൊണ്ട് തൊഴിക്കുന്നതും വടി കൊണ്ട് ശക്തമായി അടിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച ചെയിന്‍ സിംഗിന്റെ സഹോദരന്‍ വട്ട സിംഗിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കാതെ വീഡിയോ ചിത്രീകരിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. പിതാവ് കുട്ടികളെ സ്ഥിരമായി ഇതേ രീതിയില്‍ മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. കുട്ടികള്‍ക്കെതിരെ ഇയാള്‍ നടത്തുന്ന അക്രമങ്ങള്‍ മാതാവും സഹോദരങ്ങളും ഭയത്തോടെ നോക്കി നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. സംഭവത്തില്‍ രോഷവും നടുക്കവും രേഖപ്പെടുത്തി നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ പോലീസ് കണ്ടതിനെ തുടര്‍ന്ന് സ്വമേധയ കേസ് എടുക്കുകയായിരുന്നു.

Keywords: Rajasthan man beats up own kids for pooping in pants, held, Jaipur, News, Arrest, Social Network, Video, Police, Case, Crime, Criminal Case, National.

Previous Post Next Post