കമലിന്റെ ആമി മാധവിക്കുട്ടിയുടെ പല യഥാര്‍ഥ സംഭവങ്ങളും ഒഴിവാക്കി, വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി : (www.kvartha.com 31.01.2018) കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമയെടുത്തിട്ടുള്ളത്. ചലച്ചിത്ര സംവിധായകന് സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കാനോ മറച്ചു വെക്കാനോ അവകാശമില്ല.

Petition in HC accusing Kamala Das biopic of promoting love, Kochi, News, Trending, Ernakulam, Director, Kamal, High Court of Kerala, Cinema, Entertainment, Kerala

മാധവിക്കുട്ടിയുടെ മതം മാറ്റം കേരളത്തില്‍ ലൗ ജിഹാദിന്റെ തുടക്കക്കാലമാണെന്നും ഇതിപ്പോള്‍ കേരളത്തില്‍ ഒരു ഗുരുതര പ്രശ്‌നമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ലൗ ജിഹാദിന് വീര്യം പകരാനാണ് ഇത്തരമൊരു ചിത്രം അണിയിച്ചൊരുക്കുന്നത് എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Petition in HC accusing Kamala Das biopic of promoting love, Kochi, News, Trending, Ernakulam, Director, Kamal, High Court of Kerala, Cinema, Entertainment, Kerala.
Previous Post Next Post