Follow KVARTHA on Google news Follow Us!
ad

അന്യമതസ്ഥനെ വിവാഹം ചെയ്ത സ്ത്രീ മരിച്ചു; അന്ത്യകര്‍മ്മങ്ങളെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്ക്

ജമ്മു: (www.kvartha.com 17.01.2018) അന്യമതസ്ഥനെ വിവാഹം ചെയ്ത സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങളെ ചൊല്ലി തര്‍ക്കം. ജമ്മുകശ്മീരിലെ നൗഷേരയിലാണ് സംഭവം.National, Funeral, Clash
ജമ്മു: (www.kvartha.com 18.01.2018) അന്യമതസ്ഥനെ വിവാഹം ചെയ്ത സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങളെ ചൊല്ലി തര്‍ക്കം. ജമ്മുകശ്മീരിലെ നൗഷേരയിലാണ് സംഭവം. ക്രിസ്ത്യാനിയെ വിവാഹം ചെയ്ത ഹിന്ദു സ്ത്രീയാണ് മരിച്ചത്. സീമ ദേവിയുടെ ഭര്‍ത്താവ് റിങ്കു കുമാര്‍ നേരത്തേ ഹിന്ദുവായിരുന്നു. ഇവര്‍ പഞ്ചാബിലെ ജലന്ധറിലേയ്ക്ക് ജോലി സംബന്ധമായി താമസം മാറിയതോടെയാണ് കുമാര്‍ ക്രിസ്തുമതം സ്വീകരിച്ചത്.

തിങ്കളാഴ്ച സീമയുടെ മൃതദേഹം സ്വന്തം ഗ്രാമത്തിലേയ്ക്ക് കൊണ്ടുവന്നു. ഭര്‍ത്താവ് കുമാര്‍ സീമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് സീമയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇതോടെ പോലീസ് എത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

12 hurt as interfaith couple’s kin clash over last rites in J&K

ഈ സമയം കുമാറിന്റെ ബന്ധുക്കള്‍ ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം സംസ്‌ക്കരിക്കാന്‍ മുന്നോട്ടുവന്നു. എന്നാല്‍ ഹിന്ദു ആചാരപ്രകാരമാണ് മൃതദേഹം സംസ്‌ക്കരിക്കേണ്ടതെന്ന് സീമയുടെ ബന്ധുക്കളും വാദിച്ചു. തുടര്‍ന്ന് ഉന്തും തള്ളുമായി. സീമയുടെ കുടുംബാംഗങ്ങളുടെ പക്ഷത്ത് ചില ബ്ര്രജംഗ് ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നതോടെ രംഗം കൊഴുത്തു. കുമാറിന്റെ വീടിനും വാഹനത്തിനും സംഘം തീയിട്ടു. സമീപത്തെ രണ്ട് ഷോപ്പുകളും അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: When Seema's body was brought to the village for the last rites on Monday, her family alleged that she had been murdered and was forced to change her religion before marriage. Following this, police took custody of the body for autopsy.

Keywords: National, Funeral, Clash