Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ താപനില 5 ഡിഗ്രിയിലേയ്ക്ക്

ന്യൂഡല്‍ഹി: (www.kvartha.com 31.12.2017) വടക്കേ ഇന്ത്യ അതിശൈത്യത്തിലേയ്ക്ക് നീങ്ങുന്നു. അടുത്ത ആഴ്ച തലസ്ഥാന നഗരിയിലെ കുറഞ്ഞ താപനില 5 ഡിഗ്രിയിലേയ്ക്ക് Winter chill, North India, Winter Weather, IMD, Cold wave
ന്യൂഡല്‍ഹി: (www.kvartha.com 31.12.2017) വടക്കേ ഇന്ത്യ അതിശൈത്യത്തിലേയ്ക്ക് നീങ്ങുന്നു. അടുത്ത ആഴ്ച തലസ്ഥാന നഗരിയിലെ കുറഞ്ഞ താപനില 5 ഡിഗ്രിയിലേയ്ക്ക് എത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച 22.6 ഡിഗ്രിയായിരുന്നു ഡല്‍ഹിയിലെ എറ്റവും കൂടിയ താപനില. കുറഞ്ഞ താപനില 7.2ഉം.

പുതുവര്‍ഷ പിറവിയോടെ താപനില വീണ്ടും താഴുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കുറഞ്ഞ താപനില 6 ഡിഗ്രിയാകും. കൂടിയ താപനില 22 ഉം.

 Winter chill, North India, Winter Weather, IMD, Cold wave

എന്നാല്‍ ജനുവരി 4 മുതല്‍ കുറഞ്ഞ താപനില 5ലേയ്ക്ക് കൂപ്പുകുത്തും. വടക്കേ ഇന്ത്യന്‍ പര്‍വ്വതങ്ങള്‍ മഞ്ഞുമൂടിയ സമയമായതിനാല്‍ ഇവിടെ നിന്നും വീശിയടിക്കുന്നത് തണുത്ത കാറ്റാകും. കാറ്റിന്റെ വേഗത കൂടുന്നതനുസരിച്ച് അന്തരീക്ഷ താപനില കുറഞ്ഞുകൊണ്ടിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "The wind currently entering Delhi is from North, where mountains are already covered with snow. As the wind speed will increase, the temperature in Delhi will fall," said an IMD official.

Keywords: Winter chill, North India, Winter Weather, IMD, Cold wave