Follow KVARTHA on Google news Follow Us!
ad

ആധാര്‍ കാര്‍ഡ് ഹാജരാക്കാനായില്ല; കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ ചികില്‍സ കിട്ടാതെ മരിച്ചു

സോനിപത്: (www.kvartha.com 30.12.2017) ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ ചികില്‍സ കിട്ടാതെ മരിച്ചു. ഹരിയാനയിലെ സോനിപതില്‍ വെള്ളിയാഴ്ചAadhaar card, hospital, Sonipat, aadhaar hospital
സോനിപത്: (www.kvartha.com 30.12.2017) ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ ചികില്‍സ കിട്ടാതെ മരിച്ചു. ഹരിയാനയിലെ സോനിപതില്‍ വെള്ളിയാഴ്ചയാണ് സംഭവം.

രോഗബാധിതയായി ഗുരുതരാവസ്ഥയിലായ അമ്മയെ വൈദ്യചികില്‍സയ്ക്കായി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ആധാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് ആധാര്‍ എടുത്തിരുന്നില്ല. ഫോണില്‍ സേവ് ചെയ്തിരുന്ന ആധാര്‍ കാര്‍ഡ് കാണിച്ചുകൊടുത്തുവെങ്കിലും അവര്‍ അമ്മയ്ക്ക് ചികില്‍സ നല്‍കാന്‍ തയ്യാറായില്ലെന്ന് മകന്‍ പവന്‍ കുമാര്‍ പറഞ്ഞു.

Aadhaar card, hospital, Sonipat, aadhaar hospital

മണിക്കൂറുകള്‍ക്കുള്ളില്‍ ആധാറിന്റെ ഒറിജിനല്‍ ഹാജരാക്കാമെന്ന് പറഞ്ഞുവെങ്കിലും അവര്‍ ചികില്‍സ നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും കുമാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. അതേസമയം ആധാര്‍ രേഖാമൂലം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: “I said that I will get Aadhaar in an hour or so. Meanwhile, begin with the treatment but the hospital refused to do so,” said Kumar.

Keywords: Aadhaar card, hospital, Sonipat, aadhaar hospital