Follow KVARTHA on Google news Follow Us!
ad

ബിജെപിയിലും ആര്‍ എസ് എസിലും ചേരുന്നവര്‍ മുസ്ലീങ്ങളല്ല: അക്ബര്‍ ലോണ്‍

ശ്രീനഗര്‍: (www.kvartha.com 31.12.2017) ഭാരതീയ ജനത പാര്‍ട്ടിയുമായും ആര്‍ എസ് എസുമായും കൈകോര്‍ക്കുന്നവര്‍ മുസ്ലീങ്ങള്‍ അല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവും National, Politics, Akbar Lone
ശ്രീനഗര്‍: (www.kvartha.com 31.12.2017) ഭാരതീയ ജനത പാര്‍ട്ടിയുമായും ആര്‍ എസ് എസുമായും കൈകോര്‍ക്കുന്നവര്‍ മുസ്ലീങ്ങള്‍ അല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവും കശ്മീര്‍ നിയമസഭ മുന്‍ സ്പീക്കറുമായ മുഹമ്മദ് അക്ബര്‍ ലോണ്‍. ബിജെപിയും ആര്‍ എസ് എസുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ ബഹിഷ്‌ക്കരിക്കാനും കശ്മീരി ജനതയോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ബിജെപി, പിഡിപി നേതാക്കള്‍ ഒരുമിച്ചിരുന്ന് പശുവിറച്ചിയും പന്നിയിറച്ചിയും തിന്നുന്നവരാണ്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇരുവരും. മുസ്ലീങ്ങളും കശ്മീരിലെ ജനങ്ങളും ഇവരെ ബഹിഷ്‌കരിക്കണമെന്നും അക്ബര്‍ ലോണ്‍ പറഞ്ഞു.

 National, Politics, Akbar Lone

ബന്ദിപോരയില്‍ പാര്‍ട്ടി സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലോണ്‍. ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ടുനേടിയവരാണ് പിഡിപി നേതാക്കള്‍. എന്നിട്ടവര്‍ പിന്നീട് ആര്‍ എസ് എസുമായി കൈകോര്‍ത്തു. ബിജെപിയുടെ മാതൃസംഘടനയാണ് ആര്‍ എസ് എസ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്- ലോണ്‍ പറഞ്ഞു.

മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നവര്‍ക്കെതിരേയും ജനങ്ങള്‍ മുന്നോട്ടുവരണമെന്നും ലോണ്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Lone said that people should come forward against those who support anti-Muslim elements and kill Muslims in the name of cow.

Keywords: National, Politics, Akbar Lone