Follow KVARTHA on Google news Follow Us!
ad

മോഷണശ്രമവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും, യുവാവ് സിസിടിവി ക്യാമറില്‍ കുടുങ്ങി അറസ്റ്റിലായി

മോഷണശ്രമവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും പതിവാക്കിയ യുവാവിനെ നിരീക്ഷണ ക്യാമറയുടെ News, Kerala, Arrest, Theft, CCTV, Youth, Police, Local-News,
ചെങ്ങന്നൂര്‍:(www.kvartha.com 31/12/2017) മോഷണശ്രമവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും പതിവാക്കിയ യുവാവിനെ നിരീക്ഷണ ക്യാമറയുടെ സഹായത്താല്‍ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ സിബി മന്‍സിലില്‍ സൂഫി (29) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ വലയിലായത്. കഴിഞ്ഞദിവസം നെടുവരംകോട് ആലാ പെണ്ണുക്കര ചെറിയനാട് ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ മോഷണ ശ്രമവും വീടുകളില്‍ ഒളിഞ്ഞുനോട്ടവും വ്യാപകമായിരുന്നു. പരാതികള്‍ പെരുകിയതോടെ ചെങ്ങന്നൂര്‍ പോലീസും നാട്ടുകാരും രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നെടുവരം കോട് വാഴയില്‍ സജിയുടെ വീട്ടില്‍ ഇയാള്‍ വാതില്‍ പൊളിച്ച് കവര്‍ച്ചാ ശ്രമം നടത്തിയിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതിനേത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. വീടുകളിലെ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തു. ഇതോടെയാണ് രാത്രികാലങ്ങളില്‍ വീടിന്റെ പിന്‍ഭാഗത്തുകൂടി പതുങ്ങിയെത്തി ഒളിഞ്ഞുനോട്ടവും മടങ്ങാനൊരുങ്ങുമ്പോള്‍ മോഷണ സാധ്യതയും പരിശോധിക്കുന്ന കള്ളന്റെ ദൃശ്യം ഒരു നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്.

News, Kerala, Arrest, Theft, CCTV, Youth, Police, Local-News, Theft Attempt youth arrested


പൂര്‍ണ്ണ നഗ്നനായി പതുങ്ങിനടക്കുന്ന ഇയാളെ പല ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രദേശവാസികളുടെ സഹായത്താല്‍ പോലീസിന് അറസ്റ്റ് ചെയ്യാനായത്. എസ് ഐ എം സുധിലാലിന്റെ നോതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശനി പുലര്‍ച്ചെ ഇയാളെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Arrest, Theft, CCTV, Youth, Police, Local-News, Theft Attempt youth arrested