Follow KVARTHA on Google news Follow Us!
ad

സസ്‌പെന്‍സ് അവസാനിപ്പിച്ച് രജനീകാന്ത്; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും; നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും

ചെന്നൈ: (www.kvartha.com 31.12.2017) സസ്‌പെന്‍സ് അവസാനിപ്പിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 234 സീറ്റിലേയ്ക്കും പാര്‍ട്ടി മല്‍Rajini kanth, Tamil Nadu, Lok Sabha elections
ചെന്നൈ: (www.kvartha.com 31.12.2017) സസ്‌പെന്‍സ് അവസാനിപ്പിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 234 സീറ്റിലേയ്ക്കും പാര്‍ട്ടി മല്‍സരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ ശ്രീ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടന്ന പരിപാടിയിലാണ് രജനീകാന്ത് സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.

രാഷ്ട്രീയ വിപ്ലവത്തിനുള്ള സമയമാണിതെന്ന് രജനീകാന്ത് പറഞ്ഞു. ജനാധിപത്യത്തിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ തന്നെ പണം നമ്മളില്‍ നിന്ന് അപഹരിക്കുകയാണ്. നമ്മുടെ ഭൂമിയും അവര്‍ തട്ടിയെടുക്കുന്നു. ഇതിനെല്ലാം ഒരു മാറ്റം ആനിവാര്യമാണ്- രജനീകാന്ത് പറഞ്ഞു.

Rajini kanth, Tamil Nadu, Lok Sabha elections

ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് രജനീകാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. സത്യം, കര്‍മ്മം, പുരോഗതി എന്നിവയാണ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രങ്ങള്‍- സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു.

ഏറെകാലമായി രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ ഔദ്യോഗീകമായ സ്ഥിരീകരണമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Rajinikanth's close friend Tamilaruvi Manian had last week said that the actor might disclose his plan with regard to politics on any day between December 26 and December 31.

Keywords: Rajini kanth, Tamil Nadu, Lok Sabha elections