Follow KVARTHA on Google news Follow Us!
ad

അഴിമതിയും വിലവര്‍ദ്ധനവും; ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പടരുന്നു

ടെഹ് റാന്‍: (www.kvartha.com 30.12.2017) അമിത വില വര്‍ദ്ധനവിനും അഴിമതിക്കുമെതിരെ നടക്കുന്ന പ്രതിഷേധ റാലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുന്നുവെന്ന് റിപോര്‍ട്ട്. Gulf, Iran, Protest
ടെഹ് റാന്‍: (www.kvartha.com 30.12.2017) അമിത വില വര്‍ദ്ധനവിനും അഴിമതിക്കുമെതിരെ നടക്കുന്ന പ്രതിഷേധ റാലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുന്നുവെന്ന് റിപോര്‍ട്ട്. വെള്ളിയാഴ്ച ഇറാനിലെ നിരവധി നഗരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ നടന്നു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ റാലികളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 2009ന് ശേഷം രാജ്യത്ത് അലയടിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ മുന്നേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്.

Gulf, Iran, Protest

കെര്‍മാന്‍ഷായിലായിരുന്നു പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചത്. പിന്നീടിത് ടെഹ് റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭകര്‍ പിരിച്ചുവിടാന്‍ പോലീസ് ബലപ്രയോഗം നടത്തി.

സിറിയയിലും ഇറാഖിലും യെമനിലും ഇറാന്‍ നടത്തുന്ന ഇടപെടല്‍ രാജ്യത്തെ വലിയൊരു ശതമാനത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളായിട്ടാണവര്‍ ഇതിനെ വിലയിരുത്തുന്നത്.

ടെഹ് റാനില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ വാഷിംഗ്ടണ്‍ അപലപിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The outbreak of unrest reflects growing discontent over rising prices and alleged corruption, as well as concern about the Islamic Republic's costly involvement in regional conflicts such as those in Syria and Iraq.

Keywords: Gulf, Iran, Protest