Follow KVARTHA on Google news Follow Us!
ad

ലൈംഗീക പീഡനത്തിനിരയായ എട്ട് വയസുകാരി ചികില്‍സയ്ക്കായി കാത്തുനിന്നത് 12 മണിക്കൂര്‍; അറസ്റ്റിലായ പ്രതിക്ക് 15 വയസ്

നോയിഡ: (www.kvartha.com 31.12.2017) ലൈംഗീക പീഡനത്തിനിരയായ എട്ട് വയസുകാരിക്ക് വൈദ്യസഹായത്തിനായി കാത്തുനില്‍ക്കേണ്ടി വന്നത് 12 മണിക്കൂര്‍. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. വ്യാഴാഴ്ചയാണ് പെണ്‍കുട്ടി പീNational, minor, minor victim
നോയിഡ: (www.kvartha.com 31.12.2017) ലൈംഗീക പീഡനത്തിനിരയായ എട്ട് വയസുകാരിക്ക് വൈദ്യസഹായത്തിനായി കാത്തുനില്‍ക്കേണ്ടി വന്നത് 12 മണിക്കൂര്‍. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. വ്യാഴാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ 15 വയസുകാരനായ പ്രതി മിഠായി നല്‍കി വശീകരിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ചായിരുന്നു പീഡനം. ഇതിനിടെ കുട്ടിയെ കാണാതായ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. അയല്‍ വാസിയാണ് കുട്ടി പ്രതിയുടെ വീട്ടില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടത്. ഉടുപ്പില്‍ രക്തക്കറ ഉണ്ടായിരുന്നു.

National, minor, minor victim

കുട്ടിയുടെ സ്വകാര്യ ഭാഗത്തുനിന്നും രക്തസ്രവം കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവനക്കാര്‍ കുറവായതിനാല്‍ അവര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ദാദ്രിയിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. എന്നാല്‍ അവിടേയും കുട്ടിയെ അഡ്മിറ്റ് ചെയ്യാനോ ചികില്‍സിക്കാനോ അധികൃതര്‍ തയ്യാറായില്ല.

പിന്നീട് നോയിഡയിലെ ജില്ല ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. എന്നാല്‍ വനിത ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ് ചികില്‍സ നിഷേധിക്കുകയാരുന്നു. ഇക്കാര്യം സി എം. ഒയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: "First, she was taken to a local hospital in Jarcha where she was denied medical aid due to staff shortage. Then, she was taken to a hospital in Dadri where she was again denied to be admitted because of no medical kit available.

Keywords: National, minor, minor victim