Follow KVARTHA on Google news Follow Us!
ad

മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഐ ജി പി വിജയന്‍

മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഐ ജി പി വിജയന്‍ 'ശബരിമലയിലെNews, New Delhi, National, Prime Minister, Narendra Modi,
ന്യൂഡല്‍ഹി:(www.kvartha.com 31/12/2017) മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഐ ജി പി വിജയന്‍ 'ശബരിമലയിലെ പുണ്യം പൂങ്കാവനം' എന്ന പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐ പി എസി നാണ് പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനം കിട്ടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു എപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്.

രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും പൊലീസ് മെഡലുകള്‍ വാങ്ങിയിട്ടുള്ള വിജയന്‍ സി എന്‍ എന്‍-ഐ.ബി.എന്‍.ന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും പി വിജയന്‍ ഐപിഎസാണ്.

 News, New Delhi, National, Prime Minister, Narendra Modi, I G P Vijayan, Police medal, IG P Vijayan received Prime Minister Narendra Modi's appreciation from Man Ki Baat

പുതു വര്‍ഷം മുതല്‍ മുസ്ലിം സ്ത്രീകളുടേതുകൂടിയാണ് അവര്‍ സ്വതന്ത്രരായി കഴിഞ്ഞു. 70 വര്‍ഷം നീണ്ട മുത്താലാഖ് എന്ന പോരാട്ടത്തില്‍ നിന്നും സ്ത്രീകള്‍ക്ക് അനുകൂലമായ ഒരു നിലപാട് നല്‍കാന്‍ സാധിച്ചു, അതുപോലെ മുതിര്‍ന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി തേടേണ്ടതില്ലെന്നും മോദി അറിയിച്ചു.

സ്വച്ഛ് ഭാരതിന്റെ ,സ്വച്ഛ് സുരക്ഷണ്‍ പദ്ധതി പുതുവര്‍ഷം മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് 2018 ജനുവരി ഒന്നു മുതല്‍ വോട്ടര്‍മാരാകാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ജാനാധിപത്യം നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും യുവജനങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Prime Minister, Narendra Modi, I G P Vijayan, Police medal, IG P Vijayan received Prime Minister Narendra Modi's appreciation from Man Ki Baat