Follow KVARTHA on Google news Follow Us!
ad

നാലായിരത്തിയഞ്ഞൂറ് രൂപ മുടക്കി പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് വേയുടെ വിളനിലം കേരളം: ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്ന് പ്രചാരണം നടത്തി പിരിച്ചെടുത്തത് നൂറു കോടിയോളം

വെറും നാലായിരത്തി അഞ്ഞൂറ് രൂപ മുടക്കി പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് വേ സംസ്ഥാനത്ത് വേരുപിടിച്ചത് ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുKerala, News, Idukki, Cheating, Smart Way Cheating, How cheating continues.
അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com 31.12.2017) വെറും നാലായിരത്തി അഞ്ഞൂറ് രൂപ മുടക്കി പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് വേ സംസ്ഥാനത്ത് വേരുപിടിച്ചത് ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്ന പ്രചാരണത്തില്‍. പണം മുടക്കുന്നവരെ പങ്കുകാരാക്കി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പണം പിരിവ് തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചില്ല. തടി കുറയ്ക്കാനുള്ള ഫ്രൂട്ട് ഡ്രിങ്ക് മുതല്‍ ഫെയ്സ് വാഷ് വരെയുള്ള ഗുണനിലവാരമില്ലാത്ത നിരവധി സാധനങ്ങള്‍ വന്‍ വിലയ്ക്ക് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗില്‍ (എം.എല്‍.എമ്മിലൂടെ) മലയാളികളില്‍ അടിച്ചേല്‍പ്പിച്ചാണ് പുതിയ തട്ടിപ്പ്.

ഡയറക്ട് മാര്‍ക്കറ്റിംഗിന്റെ ചുവടുപിടിച്ചു മണിചെയിന്‍ മാതൃകയില്‍ ആരംഭിച്ച തട്ടിപ്പ് ഏറെയും സാധാരണക്കാരെ ലക്ഷ്യമാക്കിയാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരാകട്ടെ മുമ്പ് പലവിധ തട്ടിപ്പിലൂടെ ഈ മേഖലയില്‍ നിന്ന് കോടികള്‍ സമ്പാദിച്ചവരും. തടി കുറയാനും പ്രമേഹം ഇല്ലാതാക്കാനും മലേഷ്യന്‍ ജെട്ടിയും ബനിയനും നാട്ടുകാരെ അടിച്ചേല്‍പ്പിച്ചു പണംതട്ടിയ സംഘത്തില്‍പെട്ടവരും പുതിയ ബിസിനസിലെ കണ്ണികളാണ്. ഉല്‍പന്നങ്ങള്‍ക്ക് ആയുഷ് സര്‍ട്ടിഫിക്കറ്റുണ്ടെന്നും സര്‍ക്കാര്‍ അംഗീകൃതമാണെന്നുമാണ് അവകാശവാദം. ആംവേ, ആര്‍.എം.പി എന്നീ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മോഡലിലാണ് കച്ചവടമെങ്കിലും പിരമിഡ് മാതൃകയില്‍ മണിചെയിന്‍ ബിസിനസാണ് നടക്കുന്നത്.

പിരമിഡ് മാതൃകയിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതാണ്. ഇതൊക്കെ കാറ്റില്‍പറത്തി ഡല്‍ഹി കേന്ദ്രമാക്കിയാണു പുതിയ തട്ടിപ്പുസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധിപേര്‍ മണിചെയിന്‍ മാതൃകയില്‍ ഇതിനകം അംഗങ്ങളായിട്ടുണ്ട്. യുവാക്കളും വീട്ടമ്മമാരുമാണ് ഇവരില്‍ കൂടുതലും. നേരത്തേ ഇത്തരം തട്ടിപ്പിന് ഇരയായവരും ഇക്കൂട്ടത്തിലുണ്ട്. അംഗമാകുന്നവര്‍ നല്ലൊരു തുക ആദ്യം അടയ്ക്കുന്നു. തുടര്‍ന്നു വിവിധ ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റ് വാങ്ങിയശേഷം മറ്റു രണ്ടുപേരെ കണ്ടുപിടിച്ച് ഉല്‍പന്നങ്ങള്‍ നല്‍കി ചെയിനില്‍ കണ്ണികളാക്കുന്നു. തുടര്‍ന്നു അവരും മറ്റു രണ്ടുപേരെ കണ്ടത്തി ഈ നിര തുടരുന്നു. ഇതാണ് ബിസിനസ് മാതൃക. ഈ ചെയിനില്‍ ഓരോരുത്തര്‍ ചേരുമ്പോഴും പിരമിഡിന്റെ ഏറ്റവും മുകളിലുള്ളയാള്‍ക്കു മുതല്‍ കമ്മിഷന്‍ ലഭിക്കും. ബിസിനസ് വളരുന്നതനുസരിച്ചു നടത്തിപ്പുകാര്‍ക്കും ഏജന്റുമാര്‍ക്കും വന്‍ തോതില്‍ പണം ലഭിക്കും. കോടിക്കണക്കിനു രൂപ സമാഹരിച്ചു കഴിഞ്ഞാല്‍ തട്ടിപ്പുസംഘം അപ്രത്യക്ഷമാവുകയും ചെയ്യും.

ഒട്ടും ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് വിറ്റഴിക്കുന്നത്. കുട്ടികള്‍ക്കുവരെ ഉപയോഗിക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ള സാധനങ്ങളും നിരവധിയാണ്. അപകടകരമായ ഫുഡ് സപ്ലിമെന്റുകളും കാപ്സ്യൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെയും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യയില്‍ ഇവ പരിശോധനയ്ക്കു വിധേയമാക്കാറില്ല. ചൈന, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഇവ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നവയാണ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആംവേ ഉല്‍പന്നങ്ങളെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങിനെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്നു ഇവയുടെ പ്രവര്‍ത്തനം അവസാനിച്ചതാണ്. തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ ആത്മഹത്യവരെ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങളായി മണിചെയിന്‍ മാതൃകയില്‍ കേരളത്തില്‍ വിവിധ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ വ്യാപകമായി പരാതി നല്‍കിയതോടെ ഇവയെ നിയന്ത്രിക്കാനും രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താനും കേരള സര്‍ക്കാര്‍ 2013 ല്‍ കേരള സ്റ്റേറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് (കണ്‍ട്രോള്‍ ആന്‍ഡ് റെഗുലേഷന്‍)ബില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ ബില്‍ ഇപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണ്. സുപ്രീം കോടതി നിയോഗിച്ച ശിവസുബ്രഹ്മണ്യം കമ്മിഷനാകട്ടെ ഇതു സംബന്ധിച്ച് 20,000 ലേറെ പരാതികളാണു ലഭിച്ചത്. എന്നാല്‍ മലയാളിയെ ഏതുവിധേനയും തട്ടിപ്പിനിരയാക്കാമെന്ന വിശ്വാസവുമായാണ് നീണ്ടൊരു ഇടവേളക്കുശേഷം തട്ടിപ്പുസംഘം വീണ്ടും രംഗത്തിറങ്ങിയത്. പുതുതായി ആരംഭിച്ച തട്ടിപ്പിന്റെ കേന്ദ്രം ഡല്‍ഹിയിലാണെന്ന് പറയപ്പെടുന്നു. ഇതിന്റെ ഹെഡ് ഓഫീസ് തേടിപ്പോയാല്‍ ബുദ്ധിമുട്ടും.

Also Read:
നിരോധിച്ച മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പുമായി സ്മാര്‍ട്ട് വേ കമ്പനി ഇടുക്കിയെ പിഴിയുന്നു; നേതൃത്വം നല്കുന്നത് പീഡനക്കേസ് പ്രതിയെ രക്ഷിക്കാന് 21 ലക്ഷം കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍



Keywords: Kerala, News, Idukki, Cheating, Smart Way Cheating, How cheating continues.
< !- START disable copy paste -->