Follow KVARTHA on Google news Follow Us!
ad

ബംഗലൂരുവില്‍ 2018ല്‍ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യ പഠനം; സുഖപ്രസവം ആയിരിക്കണമെന്ന് നിര്‍ബന്ധം

ബംഗലൂരു: (www.kvartha.com 31.12.2017) ബംഗലൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 2018ല്‍ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് സൗജന്യ പഠനം വാഗ്ദാനം ചെയ്ത് ബംഗലൂരു മേNew Year 2018, girl child, girl child education
ബംഗലൂരു: (www.kvartha.com 31.12.2017) ബംഗലൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 2018ല്‍ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് സൗജന്യ പഠനം വാഗ്ദാനം ചെയ്ത് ബംഗലൂരു മേയര്‍ ആര്‍ സമ്പത് രാജ്. ബിരുദതലം വരെയാണ് സൗജന്യ പഠനം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കുഞ്ഞ് ജനിക്കുന്നത് സുഖപ്രസവത്തിലൂടെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്.

പുതുവര്‍ഷത്തില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്കായി ബൃഹത് ബംഗലൂരു മഹാനഗര പാലിക 5 ലക്ഷം രൂപയാണ് ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക.

New Year 2018, girl child, girl child education

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി പോകുന്ന സ്ത്രീകള്‍ പൊതുവേ ദരിദ്ര കുടുംബാംഗങ്ങളാണ്. അവര്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ പ്രയാസമായിരിക്കുമെന്ന് സമ്പത് രാജ് പറഞ്ഞു.

ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിക്ക് ശേഷം നടക്കുന്ന സുഖപ്രസവങ്ങളുടെ സമയം റെക്കോര്‍ഡ് ചെയ്യാന്‍ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സീസേറിയനുകള്‍ എപ്പോള്‍ വേണമെങ്കിലും നടത്താം എന്നുള്ളതിനാലാണ് സുഖപ്രസവത്തില്‍ ജനിക്കുന്ന കുട്ടിക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The Bruhat Bengaluru Mahanagara Palike (BBMP) would deposit Rs five-lakh in a joint bank account of its Commissioner and the first girl child, and the interest on it would be used for her education.

Keywords: New Year 2018, girl child, girl child education