Follow KVARTHA on Google news Follow Us!
ad

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സെന്‍സര്‍ ബോര്‍ഡ് പത്മാവതിയെ കരുവാക്കി: പഹ്ലാജ് നിഹലാനി

ന്യൂഡല്‍ഹി: (www.kvartha.com 31.12.2017) ബോളീവുഡ് ചിത്രമായ പത്മാവതിക്കുണ്ടായ ദുര്യോഗം രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണെന്‍ സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പെഹ്Padmavati, Pahlaj Nihalani, CBFC, Sanjay Leela Bhansali, Deepika Padukone, Ranveer Singh, Shahid Kapoor
ന്യൂഡല്‍ഹി: (www.kvartha.com 31.12.2017) ബോളീവുഡ് ചിത്രമായ പത്മാവതിക്കുണ്ടായ ദുര്യോഗം രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണെന്‍ സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പെഹ് ലാജ് നിഹലാനി. സെന്‍സര്‍ ബോര്‍ഡ് മേധാവിയുടെ പദവിയിലിരിക്കുമ്പോള്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് നിഹലാനി.

ഈ ചിത്രത്തെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പാര്‍ശ്വവല്‍ക്കരിച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിനെ തന്നെ ചോദ്യം ചെയ്യുന്നതാണ് നടപടി. ദൃശ്യങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വന്‍ നഷ്ടമാണുണ്ടാകുന്നത്. വോട്ട് രാഷ്ട്രീയമാണിവിടെ നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമേ ചിത്രം തീയേറ്ററുകളില്‍ എത്തൂ. ചെയര്‍മാന് മന്ത്രിസഭയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നും നിഹലാനി പറഞ്ഞു.

Padmavati, Pahlaj Nihalani, CBFC, Sanjay Leela Bhansali, Deepika Padukone, Ranveer Singh, Shahid Kapoor

ബോര്‍ഡിന് ഇങ്ങനെയൊരു തീരുമാനം എടുക്കണമെന്നുണ്ടായിരുന്നുവെങ്കില്‍ നേരത്തേ എടുക്കാമായിരുന്നുവെന്നും നിഹലാനി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴായിരുന്നില്ല ഇത് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സഞ് ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവതി പത്മാവത് എന്ന പേരിലായിരിക്കും തീയേറ്ററുകളില്‍ എത്തുക. ദീപിക പദുക്കോണ്‍, രണ്‍ വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Deepika Padukone, Ranveer Singh and Shahid Kapoor starrer has been plagued by controversies ever since its inception.

Keywords: Padmavati, Pahlaj Nihalani, CBFC, Sanjay Leela Bhansali, Deepika Padukone, Ranveer Singh, Shahid Kapoor