Follow KVARTHA on Google news Follow Us!
ad

അസീസ് അബ്ദുല്ല കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്

കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി പ്രവാസി മലയാളി വ്യവസായി അസീസ് അബ്ദുല്ലയെ തെരഞ്ഞെടുത്തു. കോഴിക്കോട് കോ Kerala, News, Football, President, Local-News, Kozhikode, Azeez Abdulla Elected as Kozhikode District Football President
കോഴിക്കോട്: (www.kvartha.com 31.12.2017) കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി പ്രവാസി മലയാളി വ്യവസായി അസീസ് അബ്ദുല്ലയെ തെരഞ്ഞെടുത്തു. കോഴിക്കോട് കോര്‍ട്ട്സ് ഫുട്ബോള്‍ ക്ലബ് പ്രസിഡണ്ടെന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയാണ് അസീസ് അബ്ദുല്ല കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ തലപ്പത്തെത്തുന്നത്.

ന്യൂഡല്‍ഹി കേന്ദ്രമായ ബോധീസ് കണ്‍സോര്‍ഷ്യം എന്ന കണ്‍സല്‍ട്ടിംഗ് കമ്പനിയുടെ എംഡിയാണ്. ദുബൈയില്‍ നിരവധി കലാ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്ത് അസീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുബൈ വിട്ട് ന്യൂഡല്‍ഹിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സീജവമായിരിക്കെയാണ് ഫുട്ബോളിലേക്ക് ശ്രദ്ധതിരിയുന്നത്.

കോഴിക്കോട്ടെ ഫുട്ബാള്‍ ക്ലബ്ബുകളുടെ വികസനത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. കേന്ദ്ര ഏജന്‍സികളുടെ സഹായവും തന്റെ സൗഹൃദവലയവും കോഴിക്കോടന്‍ ഫുട്ബോളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Football, President, Local-News, Kozhikode, Azeez Abdulla Elected as Kozhikode District Football President
< !- START disable copy paste -->