Follow KVARTHA on Google news Follow Us!
ad

മസ്‌ക്കറ്റിലേയ്ക്ക് പോകേണ്ട യാത്രക്കാരന്‍ മുംബൈ ഫ്‌ലൈറ്റില്‍ കയറി; വിമാനം മടക്കി വിളിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) ഡല്‍ഹി മസ്‌ക്കറ്റ് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാരന്‍ ഡല്‍ഹി മുംബൈ വിമാനത്തില്‍ കയറി. വിമാ Air India, Delhi, Muscat, Mumbai, Delhi Airport
ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) ഡല്‍ഹി മസ്‌ക്കറ്റ് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാരന്‍ ഡല്‍ഹി മുംബൈ വിമാനത്തില്‍ കയറി. വിമാനം റണ്‍ വേയിലൂടെ നീങ്ങുന്നതിനിടയില്‍ അനൗണ്‍സ് മെന്റ് ശ്രദ്ധിച്ചപ്പോഴാണ് താന്‍ വിമാനം മാറികയറിയ വിവരം യാത്രക്കാരന്‍ അറിയുന്നത്. ഉടനെ ഇദ്ദേഹം ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‌പെടുത്തി. ഇതോടെ അധികൃതര്‍ വിമാനം റണ്‍ വേയില്‍ നിന്നും മടക്കിവിളിക്കുകയായിരുന്നു.

 Air India, Delhi, Muscat, Mumbai, Delhi Airport

ബോര്‍ഡിംഗ് കാര്‍ഡ് സ്‌കാനര്‍ തകരാറിലായതിനാല്‍ ജീവനക്കാരാണ് ടിക്കറ്റ് ചെക്ക് ചെയ്തത്. ഡല്‍ഹി മസ്‌ക്കറ്റ് ഫ്‌ലൈറ്റില്‍ കയറേണ്ടതിന് പകരം യാത്രക്കാരന്‍ മുംബൈയിലേയ്ക്കുള്ള വിമാനത്തിലാണ് കയറിയത്.

15- 20 മിനിട്ട് വ്യത്യാസത്തിലാണ് ഇരു വിമാനങ്ങളും പുറപ്പെടുന്നത്. ബോര്‍ഡിംഗ് സ്‌കാനര്‍ തകരാറിലായതും പ്രശ്‌നമായി. എന്തായാലും അന്വേഷണ വിധേയമായി രണ്ട് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: An Air India passenger, who had bought a Delhi-Muscat ticket, on Friday boarded a Mumbai bound flight mistakenly owing to a manual check of tickets.

Keywords: Air India, Delhi, Muscat, Mumbai, Delhi Airport