Follow KVARTHA on Google news Follow Us!
ad

അഞ്ച് കോണ്‍ഗ്രസ് എം. എല്‍ എമാര്‍ പാര്‍ട്ടി വിട്ടു; മേഘാലയയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ കസേര തെറിച്ചു

ഷില്ലോംഗ്: (www.kvartha.com 31.12.2017) നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കള്‍ ചുവടുമാറ്റം ആരംഭിച്ചു. കഴിഞ്ഞ ദിവസം മേഘാലയ കോണ്‍ഗ്രസില്‍ നിന്നുംNational, Politics, Congress, Rahul Gandhi
ഷില്ലോംഗ്: (www.kvartha.com 31.12.2017) നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കള്‍ ചുവടുമാറ്റം ആരംഭിച്ചു. കഴിഞ്ഞ ദിവസം മേഘാലയ കോണ്‍ഗ്രസില്‍ നിന്നും അഞ്ച് എം. എല്‍.എ മാരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) ടിക്കറ്റില്‍ മല്‍സരിക്കുന്നതിനാണ് ഇവര്‍ രാജിവെച്ചത്. ഇതോടെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഡിഡി ലപാംഗിനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധി മാറ്റി. പകരം ലെലസ്റ്റിന്‍ ലിന്‍ ദോഹിനാണ് പദവി ലഭിച്ചിരിക്കുന്നത്.

മുകുല്‍ സങ്മ് മന്ത്രിസഭയില്‍ അംഗമാണ് ലിന്‍ ദോഹ്. ഷില്ലോംഗ് ലോക്‌സഭ എം. പി ആയ വിന്‍സെന്റ് എച്ച് പലയെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റായും ചുമതലയേല്പിച്ചു. ലപാംഗിനെ പിസിസിയുടെ ഉപദേശകനായാണ് ചുമതല ഏല്പിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 അംഗ പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനവും ലപാംഗിനാണ്.

National, Politics, Congress, Rahul Gandhi

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ എഞ്ച് എം. എല്‍. എമാര്‍ അടക്കം ഒന്‍പത് എം.എല്‍.എമാരാണ് നിയമസഭാംഗത്വം രാജിവെച്ചത്. എന്‍ ഡി എ ടിക്കറ്റില്‍ മല്‍സരിക്കുന്നതിനായിരുന്നു രാജി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Rahul also appointed Lyngdoh as president of the 13-member Pradesh Election Committee for the upcoming Assembly elections in the state.

Keywords: National, Politics, Congress, Rahul Gandhi