വേറെ പാര്‍ട്ടി രൂപീകരിക്കും; ഇടതുമുന്നണിയുമായുള്ള ഇടച്ചില്‍ എന്നന്നേയ്ക്കുമല്ല, യുഡിഎഫ് വിടുമെന്ന വ്യക്തമായ സൂചന നല്‍കി എം പി വീരേന്ദ്രകുമാര്‍

കോഴിക്കോട്: (www.kvartha.com 30.11.2017) യുഡിഎഫ് വിടുമെന്ന വ്യക്തമായ സൂചന നല്‍കി എം.പി.വീരേന്ദ്രകുമാര്‍ എംപി. ഇടതുമുന്നണിയുമായുള്ള ഇടച്ചില്‍ എന്നന്നേയ്ക്കുമല്ല. രാഷ്ടീയാഭിജാത്യം കാണിച്ചത് ഇടതുമുന്നണി മാത്രമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി യുഡിഎഫ് അര്‍ഹിച്ചതാണ്. തന്റെ രാജ്യസഭാംഗത്വം തിരിച്ചു കൊടുക്കും. സംസ്ഥാനത്ത് വേറെ പാര്‍ട്ടി രൂപീകരിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് യാത്രയായ പടയൊരുക്കം ഡിസംബര്‍ ഒന്നിന് തലസ്ഥാനത്ത് സമാപിക്കാനിരിക്കെയാണ് മുന്നണി വിട്ട് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നത്.


ഡിസംബറില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് നേരത്തെ ലഭിച്ച വിവരം. മുമ്പ് ജനതാദള്‍ വിട്ടപ്പോള്‍ കേരളത്തില്‍ രൂപീകരിച്ച എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ചാകും വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് ചേക്കേറുകയെന്നും അതിന് മുന്നോടിയായി വീരേന്ദ്ര കുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്നും 15നകം രാജി ഉണ്ടാകുമെന്നും നേരത്തെ വിവരമുണ്ടായിരുന്നു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു എന്‍.ഡി.എയിലേക്ക് ചുവടുമാറ്റിയതോടെയാണ് എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു കേരളപക്ഷം എല്‍.ഡി.എഫിലേക്ക് മാറാന്‍ നീക്കം ആരംഭിച്ചത്. എല്‍.ഡി.എഫിനൊപ്പമുള്ള ജെ.ഡി.എസുമായി ലയിച്ച് പഴയ സോഷ്യലിസ്റ്റ് ജനതാദള്‍ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിരുന്നു. അതിനിടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചിരിക്കുന്നത്.

Also Read:

മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച; കെ പി എ മജീദും അബ്ദുര്‍ റഹ് മാന്‍ കല്ലായിയും മണ്ഡലം നേതാക്കളുമായി സമവായ ചര്‍ച്ച ആരംഭിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Will not continue as RS member under Nitish: Veerendra Kumar, Kozhikode, News, Politics, UDF, Ramesh Chennithala, Kerala.
Previous Post Next Post