വൈകിയെത്തിയ യാത്രക്കാരി എയര്‍ ഇന്ത്യ ജീവനക്കാരിയുടെ കരണത്തടിച്ചു; ജീവനക്കാരി തിരിച്ചടിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30-11-2017) ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മില്‍ തല്ലി. വൈകിയെത്തിയ യാത്രക്കാരി എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരുടെ കരണത്തടിക്കുകയായിരുന്നു. അഹമ്മദാബാദിലേയ്ക്ക് പോകേണ്ടതായിരുന്നു യാത്രക്കാരിക്ക്. എന്നാല്‍ വൈകിയതിനാല്‍ വിമാനത്തില്‍ കയറാനാകില്ലെന്ന് ഡ്യൂട്ടി മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ക്ഷുഭിതയായ യാത്രക്കാരി ഡ്യൂട്ടി മാനേജരുടെ കരണത്തടിച്ചു. മാനേജര്‍ തിരിച്ചടിച്ചതോടെ രംഗം പ്രക്ഷുബ്ദമായി.

National, Air India, Passengers

യാത്രക്കാരി തന്നെ പോലീസിനെ വിളിച്ചുവരുത്തി. പോലീസ് ഇടപെട്ടതോടെ ഇരുവരും പരസ്പരം ക്ഷമ പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ചെക്ക് ഇന്‍ കൗണ്ടര്‍ ഇന്ത്യക്കുള്ളിലെ സര്‍വീസുകള്‍ക്കായി 45 മിനിട്ട് മുന്‍പും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി 75 മിനിട്ട് മുന്‍പും അടയ്ക്കും. അന്താരാഷ്ട്ര യാത്രക്കാര്‍ 150 മിനിട്ട് മുന്‍പ് എയര്‍പോര്‍ട്ടിലെത്തണം എന്നാണ് നിയമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Air India's check-in counters close 45 minutes before a domestic flight and 75 minutes before an international flight. Domestic passengers are required to report 75 minutes before their flight and international passengers have to report 150 minutes before.

Keywords: National, Air India, Passengers
Previous Post Next Post