ഷെറിന്‍ മാത്യൂസിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍; കുട്ടിക്ക് മര്‍ദനമേറ്റിരുന്നു, എല്ലുകളില്‍ പൊട്ടലുണ്ടായിരുന്നു, ഇവ ദത്തെടുത്ത ശേഷം ഉണ്ടായതാണെന്നും വെളിപ്പെടുത്തല്‍

ഹൂസ്റ്റണ്‍: (www.kvartha.com 30.11.2017) അമേരിക്കയിലെ ഡാലസില്‍ കലുങ്കിനടിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ ശാരീരികസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ രംഗത്ത്. ഷെറിന്റെ ശരീരത്തിലെ എല്ലുകളില്‍ പലതിനും പൊട്ടലുണ്ടായിരുന്നു. ദേഹത്ത് ക്രൂരമര്‍ദനമേറ്റതിന്റെ പാടുകള്‍ കാണപ്പെട്ടിരുന്നു. ചില മുറിവുകള്‍ ഭേദപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് വെളിപ്പെടുത്തല്‍ . ശിശുരോഗ വിദഗ്ധനായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

തുടയെല്ലിനും കൈമുട്ടിനും കാലിലെ വലിയ അസ്ഥിക്കും പൊട്ടലുണ്ടായിരുന്നു. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയ്‌ക്കെടുത്ത എക്‌സ്‌റേകളിലും സ്‌കാനുകളിലും മുറിവുകള്‍ വ്യക്തമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് ദത്തെടുത്തതിനുശേഷം ഉണ്ടായതാണ് ഇവയെന്നും പല സന്ദര്‍ഭങ്ങളിലാകാം മുറിവുണ്ടായതെന്നും ഡോക്ടര്‍ അറിയിച്ചു.

Sherin Mathews showed signs of abuse: Doctor, America, Court, Police, News, Crime, Criminal Case, Family, Arrest, Trending, World.

ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇപ്പോള്‍ വെസ്ലി.

ബിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി. ഈ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച കേസില്‍ ബുധനാഴ്ച ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസില്‍ ഹാജരാക്കിയപ്പോഴാണ് ഡോക്ടര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വെളിപ്പെടുത്തലോടെ വെസ്ലിക്ക് ഒന്നുകില്‍ സ്വന്തം മകളുടെ മേലുള്ള അവകാശം വിട്ടുകൊടുക്കേണ്ടിവരും. അല്ലെങ്കില്‍ രാജ്യം തന്നെ അത് എടുത്തുമാറ്റും.

അതേസമയം ഷെറിന്റെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനേയും വളര്‍ത്തമ്മ സിനി മാത്യൂസിനേയും കോടതിയിലെത്തിച്ചെങ്കിലും ഇരുവരും കൂടുതലൊന്നും സംസാരിച്ചില്ല. നിങ്ങളൊരു നഴ്‌സാണോയെന്ന ചോദ്യത്തിനല്ലാതെ മറ്റൊന്നിനും സിനി മറുപടി നല്‍കിയിരുന്നില്ല. ഡോക്ടറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച ചോദ്യങ്ങളോടും സിനി പ്രതികരിച്ചില്ല.

കഴിഞ്ഞദിവസം സിനി ആന്‍ മാത്യൂസിന്റെ ജാമ്യത്തുക രണ്ടര ലക്ഷം ഡോളറില്‍ നിന്ന് ഒരു ലക്ഷം ഡോളറായി കോടതി കുറച്ചിരുന്നു. എന്നാല്‍ വീട്ടുതടങ്കല്‍ പിന്‍വലിക്കാനോ 'ആങ്കിള്‍ മോനിട്ടര്‍' ധരിക്കുന്നത് ഒഴിവാക്കാനോ ഡാലസ് കൗണ്ടി ക്രിമിനല്‍ ജില്ലാ ജഡ്ജി സ്‌റ്റെഫാനി ഫര്‍ഗോ തയാറായില്ല.

നവംബര്‍ ഏഴിനാണു റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു മൂന്നുവയസുകാരി ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടര്‍ന്നു പുറത്തിറക്കി നിര്‍ത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളര്‍ത്തച്ഛന്‍ വെസ് ലി മാത്യൂസ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ 22ന് വീടിനടുത്തുള്ള ഓടയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ബന്ധിപ്പിച്ചു പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷെറിന്‍ മരിച്ചെന്നു മൊഴി മാറ്റി. ഇതിനുപിന്നാലെ വെസ്‌ലിയെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

Also Read:
സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; ബി ജെ പി പ്രവര്‍ത്തകനെതിരെ നരഹത്യാശ്രമത്തിന് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sherin Mathews showed signs of abuse: Doctor, America, Court, Police, News, Crime, Criminal Case, Family, Arrest, Trending, World.
Previous Post Next Post