Follow KVARTHA on Google news Follow Us!
ad

2050 ഓടെ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 3 മടങ്ങായി കൂടുമെന്ന് പഠനം

2050 ഓടെ യൂറോപ്പിലെ മുസ്ലിം The Muslim population in parts of Europe - including Britain - could triple by 2050, researchers say
ലണ്ടൻ: (www.kvartha.com 30.11.2017) 2050 ഓടെ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ മൂന്ന് മടങ്ങായി കൂടുമെന്ന് പഠനം. യുകെയിൽ മാത്രം 2016 ലെ 6.3 ശതമാനത്തിൽ നിന്നും (41 ലക്ഷം) 16.7 (ഒരു കോടി 30 ലക്ഷം ) ശതമാനമായി കൂടുമെന്നാണ് റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്ററാണ് പഠന വിവരം പുറത്ത് വിട്ടത്.

അടുത്ത വർഷങ്ങളിൽ യൂറോപ്പ് രാജ്യങ്ങളിലെല്ലാം മുസ്ലിം ജനസംഖ്യ കൂടുമെന്നാണ് പഠനം. കഴിഞ്ഞ വർഷം 4.9 ശതമാനമായിരുന്ന (രണ്ട് കോടി 49 ലക്ഷം ) യൂറോപ്പിലെ മൊത്തം മുസ്ലിം ജനസംഖ്യ 2050 ഓടെ 7.4 ശതമാനമായി വർദ്ധിക്കും.

മുസ്ലിം കുടുംബത്തിലെ അംഗങ്ങളുടെ വർദ്ധനവാണ് പ്രധാന കാരണമായി പറയുന്നത്. ജനന നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച ഒരുപാട് കൂടുതലാണ് മുസ്ലിംകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു.



ബെൽജിയം, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലായിരിക്കും ഏറ്റവും വലിയ മാറ്റമുണ്ടാകുക. കാരണം ഇവിടെയുള്ള മുസ്ലിംകളെല്ലാം പ്രായം കുറഞ്ഞവരാണ്. അത്കൊണ്ട്  തന്നെ ജനന നിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Summary: The Muslim population in parts of Europe - including Britain - could triple by 2050, researchers say. Figures in a new report suggest a stark east-west divide, with the Muslim share of the UK's population rising from 6.3 per cent in 2016 to 16.7 per cent in one scenario.