ദുബൈയിൽ 2 കോടി 63 ലക്ഷം രൂപയുടെ 4 ആഡംബര കാറുകൾ മോഷ്ടിച്ച 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ദുബൈ: (www.kvartha.com 30.11.2017) ആഡംബര കാറുകൾ മോഷ്ടിച്ച 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കോടി 63 ലക്ഷം രൂപ വിലയുള്ള നാല് കാറുകൾ മോഷ്ടിച്ചതിനാണ് 10 സ്വദേശികളെ പിടികൂടിയത്. ബുധനാഴ്ചയാണ് സംഭവം.

ജബൽ അലി തുറമുഖത്ത് നിന്നും ലാൻഡ് ക്രൂയ്സർ മോഷ്ടിച്ച സംഘം ട്രാൻസ്‌പോർട്ട് വാഹനമുപയോഗിച്ച് കൊണ്ട് പോകുകയായിരുന്നുവെന്ന് ദുബൈ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മെറി പറഞ്ഞു.


കാറുകൾ അപ്രത്യക്ഷമായതിനെ തുടർന്ന് അന്വേഷണത്തിനായി ഒരു സംഘത്തെ നിയോഗിച്ചിരുന്നതായും 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷ്ടാക്കളെ കണ്ട് പിടിച്ചതായും അൽ മെറി പറഞ്ഞു.

കാറുകളുടെ നമ്പർ പ്ളേറ്റുകൾ മാറ്റിയിരുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് സംഘം തുറമുഖത്ത് കെട്ടിയിട്ടിരുന്ന കാറുകൾ അടിച്ചുമാറ്റിയത്.

Summary: A gang of ten men were arrested for stealing four luxury vehicles worth Dh1.5 million in Dubai, police said on Wednesday. Major-General Abdullah Khalifa Al Merri, Commander-in-Chief of Dubai Police, said the Arab men were professionals and stole the Land Cruisers from Jebel Ali Port, and used a rented vehicle to transport them to a neighbouring emirate without leaving any evidence.
Previous Post Next Post